Tasty Mango Pickle Recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളായി മുറിച്ചെടുക്കുക. നല്ല രീതിയിൽ കാമ്പുള്ള മാങ്ങ നോക്കി തിരഞ്ഞെടുത്താൽ മാത്രമാണ് അച്ചാർ ഉണ്ടാക്കി കഴിഞ്ഞാലും കട്ടിയുള്ള പരുവത്തിൽ മാങ്ങ കിട്ടുകയുള്ളൂ. മുറിച്ചുവെച്ച മാങ്ങയിലേക്ക് ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു പിഞ്ച് അളവിൽ കായപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം ഈയൊരു കൂട്ട് ഒരു പ്ലേറ്റിലോ മറ്റോ ആക്കി കുറഞ്ഞത് 5 മണിക്കൂർ എങ്കിലും വെയിലത്ത് വെച്ച് ഉണക്കി എടുക്കണം. മാങ്ങ നല്ല രീതിയിൽ വെയിലത്തിരുന്ന് ഉണങ്ങിക്കഴിഞ്ഞാൽ അച്ചാറിനുള്ള ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ എടുത്ത് അതിലേക്ക് അഞ്ച് ഉണക്കമുളക് ഇട്ട് ഒന്ന് ഫ്രൈ ചെയ്തെടുക്കുക. അതേ പാനിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടുകും, ചെറിയ ജീരകവും, വലിയ ജീരകവും ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക. വറുത്തുവെച്ച എല്ലാ ചേരുവകളും മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.
ശേഷം ഈ ഒരു കൂട്ടുകൂടി മാങ്ങയിലേക്ക് ചേർത്ത് ഒന്ന് മിക്സ് ആക്കിയ ശേഷം വറുത്തുവെച്ച ഉലുവ പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് എണ്ണ കൂടി മാങ്ങയുടെ കൂട്ടിലേക്ക് ചേർത്ത് ഒന്ന് സെറ്റായി കഴിഞ്ഞാൽ ഒട്ടും നനവില്ലാത്ത എയർ ടൈറ്റായ ഒരു ജാറിൽ ഇട്ട് സൂക്ഷിക്കാവുന്നതാണ്. ഈയൊരു രീതിയിൽ രുചികരമായ മാങ്ങ അച്ചാർ ഒരു തവണയെങ്കിലും മാങ്ങയുടെ സീസണിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : White petals by shameema