ചോറിനൊപ്പം കഴിക്കാവുന്ന ഒരു സൂപ്പർ ടേസ്റ്റി പൊട്ടറ്റോ ഫ്രൈ. Special tasty potato fry recipe
Special tasty potato fry recipe !ചോറിനൊപ്പം നല്ല എരിവോടുകൂടിയ ഫ്രൈഡ് ഐറ്റംസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മളെല്ലാം തയ്യാറാക്കുന്ന പതിവും ഉള്ളതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിലുള്ള പൊട്ടറ്റോ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാനായി ആദ്യം തന്നെ തോലെല്ലാം കളഞ്ഞ് ഉരുളക്കിഴങ്ങ് വൃത്തിയാക്കി എടുക്കുക. ശേഷം അത് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിൽ ഉണ്ടാകാൻ സാധ്യതയുള്ള പൊടിമയം പൂർണമായും പോയി കിട്ടുന്നതാണ്.ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, ജീരകവും ഇട്ട് പൊട്ടിച്ചെടുക്കുക. പിന്നീട് ഒരു പിടി അളവിൽ വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം കഴുകി വൃത്തിയാക്കി മുറിച്ചുവെച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ അതിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഉരുളക്കിഴങ്ങിലേക്ക് ഉപ്പ് പിടിക്കണമെങ്കിൽ ഈയൊരു സമയത്ത് ചേർത്തു കൊടുക്കണം. അതിനുശേഷം കുറച്ചുനേരം പാത്രം അടച്ചുവെച്ച് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക.
കിഴങ്ങ് നല്ലതുപോലെ വെന്തു തുടങ്ങുമ്പോഴാണ് പൊടികൾ ചേർത്തു കൊടുക്കേണ്ടത്. ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ നല്ല ജീരകം പൊടിച്ചത്, ഗരം മസാല എന്നിവയാണ് മസാല കൂട്ടായി ചേർത്തു കൊടുക്കേണ്ടത്. എല്ലാ പൊടികളും ഉരുളക്കിഴങ്ങിലേക്ക് നല്ലതുപോലെ പിടിച്ചു കിട്ടാനായി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കുക. അവസാനമായി ഒരു പിടി അളവിൽ കറിവേപ്പില കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് ചട്ടി അടുപ്പത്ത് നിന്നും വാങ്ങി വയ്ക്കാവുന്നതാണ്.
ഇപ്പോൾ നല്ല രുചികരമായ പൊട്ടാറ്റൊ ഫ്രൈ റെഡിയായി കഴിഞ്ഞു. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം ഈയൊരു വിഭവം ഏറെ ഇഷ്ടപ്പെടും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.