നേന്ത്രപ്പഴം ഉപയോഗിച്ചുള്ള അടിപൊളി ഒരു സ്നാക്ക് എങ്ങനെ ഉണ്ടാക്കാം| Special Snack with Banana
നേന്ത്രപ്പഴം ഉപയോഗിച്ചുള്ള അടിപൊളി ഒരു സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം നമ്മുടെ കയ്യിലുള്ള നേന്ത്രപ്പഴം നല്ലപോലെ പഴുത്തത് ഉണ്ടെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ
ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഈ റെസിപ്പി ഉണ്ടാക്കാനായി കുറച്ച് തേങ്ങയുടെ പാൽ ആവശ്യമാണ് അതുകൊണ്ട് ആദ്യം തന്നെ തേങ്ങയുടച്ച് അതിൽ നിന്നും ഒന്നും രണ്ടും പാല് എടുത്ത് സൈഡിലേക്ക് മാറ്റി വയ്ക്കുക ശേഷം അതിലേക്ക് കുറച്ച് നെയ്യൊഴിക്കുക അതിനുശേഷം അതിലേക്ക് ചെറുതായി കട്ട് ചെയ്താൽ നേന്ത്രപ്പഴം ഇട്ട് നല്ലപോലെ റോസ്റ്റ് ചെയ്ത് എടുക്കുക
ഈ റോസ്റ്റ് ചെയ്ത നേന്ത്രപ്പഴം ഒരു പ്ലേറ്റിലേക്ക് മാറ്റി അതേ പാനിൽ തന്നെ കുറച്ചുകൂടി നെയ്യൊഴിച്ച് രണ്ടാമത്തെ പാൽ ഒഴിച്ച് നല്ല പോലെ ഇളക്കുക ഇതിലേക്ക് കുറച്ച് ഏലക്ക പൗഡർ ഒരു നുള്ള് ഉപ്പും ആവശ്യത്തിനുള്ള പഞ്ചസാരയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് ഇളക്കുക നല്ലപോലെ ഇളകി കുറുകി വരുമ്പോൾ പ്ലേറ്റിൽ വച്ചിരിക്കുന്ന റോസ്റ്റ് ചെയ്ത നേന്ത്രപ്പഴം ഇതിലിട്ട് നല്ലപോലെ മിക്സ് ചെയ്യുക അത് ഒരുവിധം നല്ലപോലെ യോജിച്ച് വരുമ്പോൾ ഒന്നാം പാലിട്ട് നല്ലപോലെ കുറുക്കി എടുക്കുക വളരെ രുചിയുള്ള തേങ്ങാപ്പാലും നേന്ത്രപ്പഴവും വെച്ചുള്ള
ഈ സ്നാക്ക് നിങ്ങളെല്ലാവരും ഉണ്ടാക്കി നോക്കുക നമ്മുടെ കയ്യിൽ നേന്ത്രപ്പഴം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും മധുരം അവരവരുടെ ആവശ്യത്തിന് ചേർക്കേണ്ടതാണ് തേങ്ങാപ്പാലും നേന്ത്രപ്പഴവും ആയതിനാൽ കുട്ടികൾക്ക് എല്ലാവർക്കും ഇത് വളരെ ഇഷ്ടപ്പെടും ഈ റെസിപ്പി ഉണ്ടാക്കാനായി നെയ്യ് തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക ഓയിൽ വെച്ച് ഇത് ചെയ്യാവുന്നതാണ് പക്ഷേ നെയ്യിൽ ഉണ്ടാക്കിയെടുക്കുമ്പോഴാണ് ഈ റെസിപ്പിക്ക് കൂടുതൽ രുചി ഉണ്ടായിരിക്കുക ഇത് ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്