സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. നോമ്പ് തുറക്കുന്ന ദിവസം. പ്രത്യേക വിശേഷ ദിവസങ്ങളിൽ എല്ലാം എളുപ്പം ഉണ്ടാക്കാവുന്ന മന്തി ആണിത്. ഉണ്ടാക്കുന്ന വിധംസെല്ലാ ബസുമതി റൈസ് -4കപ്പ് എടുത്തു കഴുകി കുറച്ചു നേരം വെള്ളത്തിൽ കുതിർക്കുക പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.ഒരു കലത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും,സൺഫ്ലവർ ഓയിൽ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് അരിയിട്ട് വേകാൻ വയ്ക്കുക.
വെന്ത ശേഷം ചോറ് മാറ്റിവെക്കുക.കുറച്ച് ചിക്കന്റെ മാംസം നീളത്തിന് അരിഞ്ഞെടുക്കുക നല്ലൊരു ഭംഗിക്ക് വേണ്ടി ആണ് ഇങ്ങനെ അരിയുന്നത്. ചിക്കന്റെ അളവ് അനുസരിച്ചു ഇതിന് മാറ്റം വരാം. മന്തി ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് സൺ ഫ്ലവർ ഒഴിച്ചിട്ട് ഈ ചിക്കൻ അതിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം. കുറച്ചു വെജിറ്റബിൾസ് ഇതിലേക്ക് ഇടാം ക്യാരറ്റ്,സ്വീറ്റ് കോൺ,ഗ്രീൻ പീസ് ഇതെല്ലാം കൂടെ കഴുകി എടുത്തു വയ്ക്കുക.
കാൽ കപ്പ് ടൊമാറ്റോ സോസ്, കുറച്ചു സോയ സോസ്,അര സ്പൂൺ മുളകുപൊടി,കുറച്ചു ക്രഷിഡ് ചില്ലി(ഉണക്ക മുളക് പൊടിച്ചത്), അവശ്യത്തിന് ഉപ്പ് ഇവയെല്ലാം ചേർത്ത് മിക്സ് ആക്കുക. കുറച്ചു കാപ്സിക്കം ചെറുതായിട്ട് മുറിച്ചു ഇടുക. ഫ്രൈ ചെയ്യാൻ എടുത്ത ചിക്കൻ നിന്നും ഓയിൽ ഒഴിച്ചു മാറ്റുക ഇത് മന്തിയുടെ കൂടെ ചേർക്കാൻ ആണ്. ഇനി നേരത്തെ ഉണ്ടാക്കി വച്ച സോസ് മിക്സ് ഈ ഫ്രൈയിൽ ചേർക്കുക. മിക്സാക്കിയ ശേഷം കുറച്ച് ചിക്കൻ എടുത്തു മാറ്റി വയ്ക്കുക.
ചില്ലി ചിക്കനും മന്തിയും കഴിക്കുന്നത് പോലെ ഉണ്ടാകും ഇതിന്റ ടേസ്റ്റ്. മാറ്റിവെച്ച വെജിറ്റബിൾസ് എല്ലാം ഈ സമയം ചേർത്ത് വഴറ്റുക. ഉപ്പു കുറവാണെങ്കിൽ കുറച്ചുകൂടെ ചേർത്തു കൊടുക്കുക.ഇനി നേരത്തെ മാറ്റിവച്ച ചോറ് ഇതിലേക്കു ചേർത്ത് മിക്സ് ചെയ്യുക. മാറ്റിവച്ച ബാക്കി ചിക്കൻ മിക്സ് ചെയ്തച്ചോറിന് മുകളിൽ വച്ചുകൊടുക്കുക. തീ കുറച്ചു വച്ചു ഇനി ദം ഇടാൻ ഫോയിൽ പേപ്പർ വച്ചു മൂടി ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം മൂടി ഇളക്കി സ്വദിഷ്ഠമായ ചില്ലി മന്തി റെഡി ഇത് ഫ്രൈഡ് റൈസ് ആയും കഴിക്കാം. രണ്ടു രീതിയിൽ രുചി തോന്നുന്ന ഒരു സ്പെഷ്യൽ റെസിപ്പി ആണിത്.