സേമിയയും, മാങ്ങയും, സബ്ജ സീടും ചേർത്തിട്ട് എന്തൊക്കെ നിങ്ങൾ കഴിച്ചിട്ടുണ്ട്?. Semiya Payasam Recipe

സേമിയയും, മാങ്ങയും, സബ്ജ സീടും ചേർത്തിട്ട് എന്തൊക്കെ നിങ്ങൾ കഴിച്ചിട്ടുണ്ട്? സേമിയ പായസം കുടിച്ചിട്ടുണ്ടാവും, മാങ്കോ ജ്യൂസ് കഴിച്ചിട്ടുണ്ടാവും, സബ്ജ ചേർത്തിട്ട് നിറയെ ജ്യൂസ്അതുപോലെ പല വിഭവങ്ങളും കഴിച്ചിട്ടുണ്ടാവും.
എന്നാൽ ഇതാ വളരെ വളരെ രുചികരവും ഹെൽത്തിയും, ടേസ്റ്റിയുമായുള്ള ഒരു പായസം. അല്ലെങ്കിൽ വളരെ വ്യത്യസ്തമായുള്ള ഒരു മധുരം എന്നുതന്നെ പറയാം. എപ്പോഴൊക്കെ മധുരം കഴിക്കാൻ തോന്നിയാലും വേഗത്തിൽ കഴിക്കാൻ സാധിക്കുന്നതും, അതുപോലെതന്നെ വളരെ ഹെൽത്തിയായിട്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതും, ഒരിക്കൽ കഴിച്ചാൽ പിന്നെ കഴിച്ചുകൊണ്ടിരിക്കുന്നതുമായ വളരെ രുചികരമായ ഒന്നാണ് ഈ പായസം.

ആവശ്യമുള്ള സാധനങ്ങൾ

സേമിയ – 250 ഗ്രാം
മാങ്ങ – 1 എണ്ണം
സബ്ജ സീഡ്‌സ് -3 സ്പൂൺ
പാൽ -1 ലിറ്റർ
പഞ്ചസാര – 250 ഗ്രാം
ഏലക്ക പൊടി – 1 spoon
നെയ്യ് – 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് സബ്ജ കുറച്ചുനേരം വെള്ളത്തിൽ ഇട്ടു വയ്ക്കുക, വെള്ളത്തിലിട്ട് കുറച്ച് സമയം കഴിഞ്ഞാൽ ഇത് കുതിർന്ന നന്നായിട്ട് പൊങ്ങി വന്നിട്ടുണ്ടാവും.


സേമിയ ഒരു പാനിലേക്ക് ഇട്ടു നന്നായിട്ട് വറുത്തെടുക്കുക, ചുവന്ന നിറത്തിൽ ആയി വരുന്നത് വരെ വറുത്തെടുക്കണം. അതിനുശേഷം അത് മാറ്റിവയ്ക്കുക. അതുപോലെ മാമ്പഴം തോല് കളഞ്ഞ് നല്ല മധുരമുള്ള പഴുത്ത മാമ്പഴം മിക്സിയുടെ ജാറിലേക്ക് എടുത്ത് ഒന്ന് അടിച്ചു എടുക്കുക. അതിലേക്ക് ഒരു തുള്ളി വെള്ളം പോലും ചേർക്കാൻ പാടില്ല.ഇനി ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച്, നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് സബ്ജ കുതിർത്തു വച്ചത് ചേർത്തുകൊടുത്തു നന്നായി തിളപ്പിച്ച്, ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു, വീണ്ടും തിളപ്പിച്ചതിലേക്ക് ഏലക്ക പൊടിയും ചേർത്ത്, വറുത്ത് വച്ചിട്ടുള്ള സേമിയയും ചേർത്തുകൊടുക്കാം, ഇതെല്ലാം വെന്ത് കഴിയുമ്പോൾ അതിലേക്ക് അരച്ചു വെച്ചിട്ടുള്ള മാമ്പഴത്തിന്റെ പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക.ഇതെല്ലാം തിളച്ചു കുറുകി വരുമ്പോൾ പായസത്തിന് ചെറിയൊരു മഞ്ഞ കളറും വളരെ രുചികരവും ഹെൽത്തിയുമാണ് ഈ പായസം. നെയ്യ് കൂടെ ചേർത്ത് ഉപയോഗിക്കാം. നെയ്യ് ഇല്ലെങ്കിലും വളരെ രുചികരമാണ് ഈ പായസം.

Semiya Payasam Recipe