ഈ കൂട്ടുകറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ കുറച്ച് കടലപ്പരിപ്പ് കുറച്ച് ചേന കുറച്ച് കായ എന്നിവ എടുക്കുക കുറച്ചു നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ വേവിച്ചെടുക്കാനായിട്ട് സാധിക്കും. വേവിച്ചെടുത്ത കടലപ്പരിപ്പിലേക്ക് മുറിച്ചിട്ട് ചേനയും കൂടി നല്ലപോലെ മഞ്ഞപ്പൊടിയും മുളകുപൊടിയും ഇട്ട് വേവിച്ചെടുക്കുക.
നല്ലപോലെ വെന്ത ശേഷം ആവശ്യത്തിനുള്ള ഉപ്പു ഇട്ടശേഷം ഇളക്കുക ആവശ്യത്തിനുള്ള ശർക്കര ചേർത്ത് നല്ലപോലെ ഇളക്കുക ഇത് എല്ലാം കൂടി വേവിച്ചശേഷം ഇതിലേക്ക് ആവശ്യമുള്ള തേങ്ങ ജീരകം വെച്ച് അരച്ചെടുക്കുക തേങ്ങ ഒന്ന് ഒതുക്കി എടുത്താൽ മാത്രം മതിയാവും നല്ലപോലെ അരച്ചെടുക്കരുത് അരച്ച തേങ്ങ ഈ കറിയിലേക്ക് കൂട്ടി നല്ലപോലെ ഇളക്കുക .
പിന്നീട് കുറച്ചു തേങ്ങയെടുത്ത് നല്ല ചുവന്ന വറുത്ത് ഈ കൂട്ടുകറിയിലേക്ക് ഇടുക ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് പിന്നീട് ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് കടുകും കടലപ്പരിപ്പും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കൂട്ടുകറി വളരെ രുചിയുള്ളതും വളരെ ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്നതുമാണ് നിങ്ങൾക്ക് ഈ കൂട്ടുകറി ഇഷ്ടപ്പെടുകയാണെങ്കിൽ ഈ റെസിപ്പി ഉണ്ടാക്കി നോക്കി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.