ഇത്രയും ടേസ്റ്റി ആയിട്ട് സാമ്പാർ കഴിച്ചിട്ടുണ്ടാകില്ല; സദ്യ സ്പെഷ്യൽ തനി നാടൻ സാമ്പാറിന്റെ യഥാർത്ഥ രുചിക്കൂട്ട്.!! | Sadhya Special Sambar Recipe

Sadhya Special Sambar Recipe : ഓണത്തിന് സദ്യ ഒരുക്കുമ്പോൾ അതിലെ ഏറ്റവും പ്രിയപ്പെട്ടതും ഒഴിച്ചു കൂടാനും പറ്റാത്തതുമായ വിഭവമാണ് സാമ്പാർ. എത്ര ഒക്കെ കറി ഉണ്ടെങ്കിലും സാമ്പാർ ഇല്ലെങ്കിൽ സദ്യ പൂർണമാവില്ല. തയ്യാറാക്കാൻ വളരെ എളുപ്പമാണ് സദ്യ സാമ്പാർ. വീട്ടിൽ ഓണത്തിന് സദ്യ ഉണ്ടാക്കുമ്പോൾ മറ്റു നാടുകളിൽ ഉള്ളവർ വീട്ടിലേക്ക് വരുന്നത് ഒരു പതിവ് കാഴ്ചയാണ്.

അവർക്ക് എല്ലാം നമ്മുടെ നാടൻ സദ്യ ഏറെ പ്രിയങ്കരവുമാണ്. അപ്പോൾ അവർക്കും നമ്മുടെ കുടുംബത്തിനും വേണ്ടി നമുക്ക് അടിപൊളി ഒരു നാടൻ സദ്യ ഉണ്ടാക്കിയാലോ? ആദ്യം തന്നെ ആറു സ്പൂൺ സാമ്പാർ പരിപ്പ് ചേർക്കണം. ഇതിലേക്ക് ഒരു കഷ്ണം പടവലങ്ങ, ഒരു ഉരുളക്കിഴങ്ങ്, ഒരു പകുതി ക്യാരറ്റ്, ഒരു പകുതി ബീറ്റ്റൂട്ട്, ഒരു കഷ്ണം കുമ്പളങ്ങ, ഒരു പകുതി ഏത്തൻ കായ, അച്ചിങ്ങ, ബീൻസ്, സവാള, പച്ചമുളക് എന്നിവ ചെറിയ കഷ്ണങ്ങളായി നുറുക്കി ചേർക്കണം.

ഇതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും സാമ്പാർ പൊടിയും കായവും, വെളിച്ചെണ്ണയും വെള്ളവും ചേർത്ത് യോജിപ്പിച്ചിട്ട് രണ്ട് വിസ്സിൽ വരെ വേവിക്കണം. ആ സമയം കൊണ്ട് വെണ്ടയ്ക്ക, വഴുതനങ്ങ, തക്കാളി, മുരിങ്ങക്കോൽ എന്നിവ അരിഞ്ഞെടുക്കണം. കുറച്ച് പുളി വെള്ളത്തിൽ കുതിരാനും വയ്ക്കണം.

താളിക്കാൻ വേണ്ട ചെറിയ ഉള്ളി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിഞ്ഞെടുക്കണം. പച്ചക്കറി വെന്തു കഴിഞ്ഞതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മറ്റു പച്ചക്കറികളും പുളിവെള്ളവും ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് വെളിച്ചെണ്ണയിൽ ഉലുവയും കടുകും വറ്റൽമുളകും കറിവേപ്പിലയും അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളിയും വെളുത്തുള്ളിയും മല്ലിപ്പൊടിയും മുളകുപൊടിയും സാമ്പാർ പൊടിയും ചേർത്ത് താളിക്കണം. അവസാനമായി മല്ലിയില ചെറുതായി മുറിച്ചിട്ടാൽ നല്ല രുചികരമായ നാടൻ സാമ്പാർ തയ്യാർ. Video Credit : Minnuz Tasty Kitchen