പച്ചമാങ്ങ ഉണ്ടെങ്കിൽ നമുക്ക് ഇനി ഇങ്ങനെ അച്ചാർ ഉണ്ടാക്കാം. Raw mango pickle recipe

ഇഷ്ടം പോലെ അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട് പക്ഷേ അത് പച്ചമാങ്ങ കൊണ്ട് നമുക്ക് വളരെ വ്യത്യസ്തമായിട്ട് കുറച്ചു വെള്ളം ഒക്കെ പോലെ തോന്നുന്ന ഒരു അച്ചാർ തയ്യാറാക്കി എടുക്കാം ഈ ഒരു അച്ചാർ തയ്യാറാക്കുന്നതിനായിട്ട്.

പച്ചമാങ്ങ ആദ്യം കഴുകി വൃത്തിയാക്കി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക നല്ലെണ്ണയാണ് ഏറ്റവും നല്ലത് നല്ലെണ്ണ ഒഴിച്ച് കടുക് ചുവന് മുളക് കറിവേപ്പില അതിലേക്ക് ഉലുവ പൊടി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് വറുത്ത് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തു.

ആ ചൂടായ എണ്ണയിലേക്ക് തന്നെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ആവശ്യത്തിന് കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കുക. കറിവേപ്പില കൂടി ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം തീ അടച്ചതിനുശേഷം മാങ്ങ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി എടുക്കുക.

കുറച്ചു വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കും ഒപ്പം തന്നെ കുറിച്ച് ശർക്കരയും ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.