ആദ്യം വേണ്ടത് റാഗിയാണ് ഒരു കപ്പ് റാഗി എട്ടുമണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നന്നായി കഴുകി എടുത്തിട്ട് അതൊരു മിക്സി ജാറിലോട്ട് നല്ലപോലെ അടിച്ചെടുക്കുക
നല്ലപോലെ അരഞ്ഞു കിട്ടാനായിട്ട് ഒരു കപ്പ് വെള്ളം കൂടെ ഈ മിക്സി ജാറിൽ ഒഴിച്ച് നല്ല ഫൈൻ ആയിട്ട് അടിച്ചെടുക്കുക
ശേഷം ഒരു അരിപ്പ വച്ച് ഒരു പാത്രത്തില് ഇത് നന്നായി അരിച്ചെടുക്കുക ഒരു കൊത്തുപോലും വീഴാതെ അടിച്ചെടുത്ത പാൽ അരിച്ചെടുക്കുക
ശേഷം ഗ്യാസിൽ ഒരു പാൻ വെച്ച് അതിനകത്തോട്ട് അരിച്ചെടുത്ത പാൽ ഒഴിച്ചു കൊടുത്തതിനു ശേഷം
ഇനി ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം
അളവിൽ തന്നെ ഒരു കപ്പ് പഞ്ചസാര കൂടെ ഇതിനകത്തു ഇട്ടു കൊടുക്കുക
പഞ്ചസാരക്ക് പകരം നമുക്ക് ശർക്കര വേണമെങ്കിലും ഇട്ട് കൊടുക്കാവുന്നതാണ്
ശേഷം ഒരു അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി കൂടെ ചേർത്തു കൊടുക്കാം
എന്നിട്ട് എല്ലാം കൂടെ നന്നായിട്ട് ഒന്ന് മിക്സ് ചെയ്യാം
ശേഷം ഓൺ ആക്കി ഒരു ചെറിയ ഫ്ലൈമിൽ നന്നായി ഇളക്കി കൊടുക്കുക അപ്പോൾ നല്ല കുറുകി വരും
ഇപ്പോൾ നല്ല പാകമായിട്ട് കുറുകി വന്നിട്ടുണ്ട് ശേഷം ഒരു പാത്രത്തിൽ നെയ്യ് തടവി കൊടുക്കുക എല്ലായിടത്തും എന്നിട്ട് അതിലോട്ട് ഈ കുറുക്കിയ ഈ ഒരു റാഗി പാത്രത്തിനകത്തോട്ട് തട്ടി കൊടുക്കാം
അങ്ങനെ എല്ലാം തട്ടി കൊടുത്തതിനുശേഷം ഇതിന്റെ മുകളിൽ കൂടെ തന്നെ ജസ്റ്റ് ഒരു സ്പൂൺ വച്ച് എല്ലാം നല്ല നിരത്തി ലെവൽ ആക്കി കൊടുക്കുക
ചൂടൊന്ന് മാറിയതിനുശേഷം നമുക്കിത് ഏത് ഷേപ്പിൽ വേണമെങ്കിലും കട്ട് ചെയ്ത് എടുക്കാവുന്നതാണ്
അപ്പൊ അങ്ങനെ റാഗി വെച്ച് എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള റെസിപ്പി ഇവിടെ റെഡിയായിട്ടുണ്ട്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്