മുട്ട ചേർക്കാതെ തന്നെ നല്ല ടേസ്റ്റിയായിട്ടും ഹെൽത്തിയായിട്ടുമുള്ള മൈനസ് തയ്യാറാക്കി എടുക്കാൻ വെറും രണ്ടു മിനിറ്റ് സമയം മതി…. മുട്ട ചേർത്ത് തയ്യാറാക്കുമ്പോൾ പലതരം പ്രശ്നങ്ങൾ പറയാറുണ്ട്, ചിലപ്പോഴൊക്കെ വയറിനെ പിടിക്കാതെ വരാറുണ്ട്, അങ്ങനെ പ്രശ്നങ്ങൾ ഒന്നും വരാതെ നമുക്ക് വളരെ ഹെൽത്തിയായിട്ട് വേറൊരു മയോണിസ് തയ്യാറാക്കി എടുക്കാം… പല റസ്റ്റോറന്റുകളിലും പൊട്ടറ്റോതൂമ് എന്ന പേരിൽ കിട്ടുന്ന ഈ ഒരു മയോണൈസ് വളരെ ഹെൽത്തിയാണ്…
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് – കാൽ കിലോ
വെളുത്തുള്ളി-4 അല്ലി
ഉപ്പ്-1 സ്പൂൺ
പാൽ -4 സ്പൂൺ
മുളക് പൊടി -1/2 സ്പൂൺ
എണ്ണ – 4 സ്പൂൺ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തോലോടുകൂടി കുക്കറിൽ ഇട്ട് വേവിച്ച് എല്ലാം കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത മിക്സിയുടെ ജാറിലേക്ക്
ഇടുക അതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളിയും ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അപ്പോൾ തന്നെ നല്ല ക്രീമിയായി കിട്ടുന്നതാണ് അതിലേക്ക് കുറച്ചു മുളകുപൊടി ആവശ്യത്തിന് എണ്ണയും
ഒഴിച്ച് ഒന്നുകൂടി ഒന്ന് അരച്ചെടുക്കുമ്പോഴേക്കും പെർഫെക്റ്റ് ആയിട്ടുള്ള മയോണൈസ് റെഡിയായി കിട്ടുന്നതാണ്….
പൊട്ടറ്റോ തൂമ് എന്ന പേരിൽ പല റസ്റ്റോറന്റ്കളിലും നമ്മൾ അത് കാണാറുണ്ട് എന്നാൽ അത് തയ്യാറാക്കുന്ന വിധം ഇതാണ് സാധാരണ അതേ ടേസ്റ്റും എന്നാൽ വളരെയധികം ഹെൽത്തിയും ആണ് ഈ ഒരു മയോണിസ്…