Perfect Cooker Rice Payasam Recipe : പലതരത്തിലുള്ള പായസങ്ങൾ തയ്യാറാക്കാറുണ്ട്പായസം തയ്യാറാക്കാൻ ഒത്തിരി സമയം എടുക്കാറുണ്ട്, എന്നാൽ ഇനി സമയം ഒന്നും എടുക്കാതെ വളരെ എളുപ്പത്തിൽ തന്നെ പായസം തയ്യാറാക്കാം. നല്ല പിങ്ക് നിറത്തിൽ നല്ല സൂപ്പർ ടേസ്റ്റിൽ ഒരു പായസം അതാണ് നമ്മുടെ ഈ ഒരു രുചികരമായ അരിപ്പായസം, അതും കുക്കറിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയമേ
ഇത് എടുക്കുകയുള്ളൂ. നല്ല കുറുകിയ കാണാൻ തന്നെ വളരെ മനോഹരമായ അതീവ രുചികരമായ പായസം ആണ് ഇത് തയ്യാറാക്കാൻ മറക്കരുത്. കൂടാതെ നമുക്ക് പായസം കഴിക്കണമെന്ന് തോന്നുമ്പോഴും മധുരം കഴിക്കണം എന്ന് തോന്നുമ്പോഴും വളരെ എളുപ്പത്തിൽ നിമിഷങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു പായസം കൂടിയാണ് ഈ ഒരു അരിപ്പായസം.

ജീരകശാല അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ 1 കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ് ചെയുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്ക് 6 കപ്പ് പാലും നേരത്തെ പൊടിച്ച അരിയും കൂടി ചേർത്ത് കട്ടയില്ലാതെ ഇളക്കിയെടുക്കുക. കുക്കർ അടച്ചു വെച്ച് 2 വിസിൽ വരുന്ന വരെ വേവിക്കുക. അതീവരുചിയിൽ പായസം റെഡി. Perfect Cooker Rice Payasam Recipe credit : Jess Creative World