കുരുമുളകിട്ട പനീർ, ഹോട്ടലിലെ സോതിൽ വളരെ രുചികരമായ ഒരു പനീർ റെസിപ്പിയാണ് തയ്യാറാക്കുന്നത് ഇത് ഇത്ര എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല..
ആവശ്യമുള്ള സാധനങ്ങൾ
പനീർ -500 ഗ്രാം
കോൺഫ്ളർ -5 സ്പൂൺ
മൈദ 2 സ്പൂൺ
അരിപൊടി -2 സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
നാരങ്ങാ നീര് -2 സ്പൂൺ
കുരുമുളക് പൊടി -2 സ്പൂൺ
മല്ലി പൊടി -1 സ്പൂൺ
ഗരം മസാല -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
വെള്ളം -1/2 ഗ്ലാസ്സ്
എണ്ണ -4 സ്പൂൺ
പച്ചമുളക് -2 എണ്ണം
കറി വേപ്പില -2 തണ്ട്
ചില്ലി പേസ്റ്റ് -1 സ്പൂൺ
സവാള -1 എണ്ണം
മല്ലിയില -4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് കോൺഫ്ലോറും, മൈദയും, അരിപ്പൊടിയും, ചേർത്തതിനുശേഷം അതിലേക്ക് നാരങ്ങാനീര്, കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക..
അതിലേക്ക് വെള്ളം കൂടി ഒഴിച്ച് ഒരു മിക്സ് ആക്കി എടുത്തതിനുശേഷം പനീർ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഈ പനീർ മസാലയിൽ കുറച്ചു നേരം അടച്ചു വയ്ക്കുക… അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് പനീർ നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക..
അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് എണ്ണ ചൂടാക്കി ലേക്ക് പച്ചമുളക് കയറിയതും ചില്ലി പേസ്റ്റും സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് അതിന്റെ ഒപ്പം തന്നെ ഫ്രൈ ചെയ്ത പനീറും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അവസാനം അതിലേക്ക് മല്ലിയില കൂടി വിതറി കൊടുക്കുക…