പച്ചക്കായ ഉണ്ടങ്കിൽ വേഗം ഉണ്ടാക്കി നോക്കൂ; വളരെ പെട്ടന്ന് പത്രം നിറയെ കിടിലൻ സ്നാക്ക്.!! | Pachakaya Snack Recipe

Pachakaya Snack Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ.

അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് രണ്ടോ മൂന്നോ സ്ലൈസുകൾ ആയി മുറിച്ചെടുത്ത് മാറ്റി വെക്കുക. കായയുടെ കറ പൂർണമായും പോയി കിട്ടാനായി കായക്കഷണങ്ങൾ മഞ്ഞളിട്ട വെള്ളത്തിൽ വേണം ഇട്ടുവെക്കാൻ. കറ നല്ല രീതിയിൽ പോയിക്കഴിഞ്ഞാൽ ഓരോ കഷണങ്ങളായി എടുത്ത് അവയെ വീണ്ടും നാലോ അഞ്ചോ നീളത്തിലുള്ള പീസുകളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക.

ഇത്തരത്തിൽ എല്ലാ സ്ലൈസുകളും ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് മഞ്ഞൾപൊടിയും ഉപ്പുമിട്ട് മുറിച്ച് വെച്ച കായ കഷ്ണങ്ങൾ അതിലേക്കിടുക. വെള്ളത്തിൽ കിടന്ന് കായ കഷ്ണങ്ങൾ മുക്കാൽ ഭാഗത്തോളം വേവ് വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. മറ്റൊരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും എരിവിനാവശ്യമായ മുളകുപൊടിയും കുറച്ചു കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും ഒരു പിഞ്ച് ജീരകവും ഇട്ടു കൊടുക്കുക.

കൈ ഉപയോഗിച്ച് ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അതിലേക്ക് വേവിച്ചുവെച്ച കായക്കഷണങ്ങൾ കൂടി ചേർത്ത് മസാല നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ തിളച്ച് തുടങ്ങുമ്പോൾ മസാല പുരട്ടിവെച്ച കായ കഷണങ്ങൾ അതിലിട്ട് നന്നായി വറുത്തെടുക്കുക. ഇപ്പോൾ നല്ല ക്രിസ്പിയായ സ്നാക്ക് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : mums vlog