Naadan Sambhaaram recipe | ലോകത്ത് എവിടെ പോയിട്ട് നമ്മൾ എന്തൊക്കെ ജ്യൂസ് കഴിച്ചു എന്ന് പറഞ്ഞാൽ നമ്മുടെ നാടൻ സംഭാരത്തിന്റെ സ്വാദും അതിനോടുള്ള ഇഷ്ടവും ഒരിക്കലും കുറയുകയില്ല വളരെയധികം ഹെൽത്തിയായിട്ടും രുചികരമായിട്ടും എല്ലാവരും കഴിക്കാൻ ഇഷ്ടമുള്ള നല്ല രുചികരമായ ഒന്നുതന്നെയാണ് നമ്മുടെ ഈ ഒരു സംഭാരം. ഇത് നമുക്ക് എത്ര കുടിച്ചാലും മതിയാവുകയില്ല.
സംഭാരം തയ്യാറാക്കുന്നതും വളരെ എളുപ്പമാണ് അതുപോലെതന്നെ ഇത് നമുക്ക് ശരീരത്തിന് വളരെയധികം തണുപ്പ് കിട്ടുകയും ശരീരത്തിന് നല്ലൊരു ഉന്മേഷം കിട്ടുകയും ചെയ്യുന്ന സംഭാരത്തിന്റെ. സദ്യയൊക്കെ കഴിച്ചു കഴിഞ്ഞിട്ട് ആയിരുന്നാലും നമ്മുടെ സംഭാരം കഴിക്കുന്നത് വളരെ നല്ലതാണ് ഒരുപാട് അധികം ഗുണങ്ങളുള്ള സംഭാര ശരീരത്തിന് വളരെയധികം കൂളായിട്ട് വയ്ക്കുകയും ചെയ്യുന്നു. Naadan Sambhaaram recipe
തൈര് -1 ഗ്ലാസ്, ഇഞ്ചി -1 സ്പൂൺ, പച്ചമുളക് -1 എണ്ണം, ഉപ്പ് -1/2 സ്പൂൺ ,കറി വേപ്പില -1 തണ്ട്, തൈര് -1 ഗ്ലാസ്,ഇഞ്ചി -1 സ്പൂൺ,പച്ചമുളക് -1 എണ്ണം,ഉപ്പ് -1/2 സ്പൂൺ,കറി വേപ്പില -1 തണ്ട്വെ,ള്ളം -1 ഗ്ലാ സ്സ്തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, വെള്ളം, കട്ട തൈരും ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക… അതിനുശേഷം നന്നായിട്ടൊന്ന് അരിച്ചെടുക്കുക. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ സംഭാരം റെഡിയാണ് ഇത്രയും പണി മാത്രമേ ഉള്ളൂ ഐസ്ക്യൂബ് ചേർക്കേണ്ടവർക്ക് അത് ചേർത്തു കൊടുക്കാം ഇത്ര രുചികരമായ ഈ ഒരു സംഭാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും…