5 മിനുട്ടിൽ പൊളപ്പൻ ചായക്കടി.!! മാങ്ങ പുട്ടു കുറ്റിയിൽ ഇതു പോലെ ചെയ്തു നോക്കൂ; ഒരിക്കലും ചിന്തിക്കാത്ത വേറെ ലെവൽ ഐറ്റം റെഡി.!! | Manga Puttukuttiyil Recipe Malayalam

Manga Puttukuttiyil Recipe : പല സാധനങ്ങളും ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന പുട്ടുകൾ ഇന്ന് ഹോട്ടലുകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതു കൂടാതെ ചോളം,റാഗി, ഗോതമ്പ് എന്നിങ്ങനെ പലവിധ ധാന്യങ്ങൾ കൊണ്ടും പുട്ടുകൾ തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴുത്ത മാങ്ങ ഉപയോഗിച്ച് പുട്ട് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

പഴുത്ത മാങ്ങ ഉപയോഗിച്ച് പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഗോതമ്പ് പൊടി, നന്നായി പഴുത്ത മാങ്ങ,ഉപ്പ്, തേങ്ങ, ശർക്കര ഇത്രയുമാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആവശ്യമുള്ള അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം എടുത്ത ഗോതമ്പ് പൊടിയുടെ കാൽ ടേബിൾ സ്പൂൺ അളവിൽ പഴുത്ത മാങ്ങ ചെറുതായി തോലു കളഞ്ഞ് അരിഞ്ഞെടുത്തത് ഇട്ടു കൊടുക്കുക. ഇത് രണ്ടും ചേർത്ത് മിക്സിയുടെ ജാറിൽ പൾസ് മോഡിൽ അടിച്ചെടുക്കുക.

ഇപ്പോൾ ഒട്ടും തരിയില്ലാത്ത പുട്ട് പൊടി റെഡിയായി കഴിഞ്ഞു. ഈയൊരു സമയത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം പൂട്ടിന് ആവശ്യമായ തേങ്ങാക്കൂട്ട് തയ്യാറാക്കി എടുക്കണം. അതിനായി കാൽ കപ്പ് അളവിൽ തേങ്ങ, മധുരത്തിന് ആവശ്യമായ ശർക്കര ചീകിയത് എന്നിവ ഉപയോഗിക്കാം. ഇവ രണ്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പുട്ട് ഉണ്ടാക്കുന്ന പാത്രമെടുത്ത് അതിന്റെ താഴെയായി കുറച്ച് തേങ്ങയും ശർക്കരയും വിതറി കൊടുക്കാം

മുകളിൽ ഒരു ലയർ പുട്ടുപൊടി ഇട്ടു കൊടുക്കാം. വീണ്ടും ശർക്കരയുടെ കൂട്ട് ഇട്ടുകൊടുക്കുക. മുകളിൽ ഒരു ലയർ കൂടി പുട്ടുപൊടി ഇട്ടുകൊടുക്കാം. പിന്നീട് തയ്യാറാക്കിവെച്ച പുട്ടുപൊടി ആവി കയറ്റി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മാംഗോ പുട്ട് തയ്യാറായി കഴിഞ്ഞു. വ്യത്യസ്തമായ രുചിയിലുള്ള ഈ പുട്ട് ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Malappuram Thatha Vlogs by Ayishu