താമര വിത്ത് മസാല കറി| Lotus Seed Masala Curry Recipe

കടകളിൽ ലഭിക്കുന്ന താമര വിത്തു കൊണ്ടുള്ള മസാല കറിയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു മസാലക്കറി. സെലിബ്രൈറ്റിസ് അവരുടെ ആരോഗ്യ പരിചരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായിട്ട് മക്കാനെക്കുറിച്ച് പറയാറുണ്ട് എങ്ങനെയാണ് ഇതുകൊണ്ട് ഒരു കറി തയ്യാറാക്കുന്നത് നോക്കാം..

ആവശ്യമുള്ള സാധനങ്ങൾ

മഖാന (താമര വിത്ത് ) -250 ഗ്രാം
എണ്ണ -4 സ്പൂൺ
ജീരകം -1 സ്പൂൺ
ഇഞ്ചി -1 സ്പൂൺ
വെളുത്തുള്ളി -3 അല്ലി
അണ്ടിപ്പരിപ്പ് -100 ഗ്രാം
സവാള -2 എണ്ണം
തക്കാളി -2 എണ്ണം
ഉപ്പ് -2 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
മുളക് പൊടി -2 സ്പൂൺ
ഗരം മസാല -1 സ്പൂൺ
മല്ലിയില -2 സ്പൂൺ
വെളുത്ത എള്ള് -100 ഗ്രാം
പച്ചമുളക് -3 എണ്ണം
ഉഴുന്ന് -1 സ്പൂൺ
തൂവരപരിപ്പ് -1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്, എണ്ണ നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലോട്ട് ജീരകം ഇട്ടു പൊട്ടിച്ചതിനുശേഷം, ഒപ്പം തന്നെ അണ്ടിപ്പരിപ്പ് ചേർത്ത് നന്നായിട്ട് വറുത്ത്, അതിന്റെ കൂടെ തന്നെ ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചതും, കൂടി ചേർത്തു കൊടുത്തതിനു ശേഷം സവാള ചേർത്ത് സവാളയുടെ കൂടെ വെളുത്ത എള്ളും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക..

അതിനുശേഷം മിക്സിയിലെ ജാറിലേക്ക് ഇട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ ഒരു സ്പൂൺ വെള്ളം കൂടി ചേർത്ത് അരയ്ക്കുക. അരച്ച് കഴിഞ്ഞാൽ ഇത് മാറ്റിവയ്ക്കുക..
ചീനച്ചട്ടി വെച്ച് വീണ്ടും ചൂടാവുമ്പോൾ അതിലേക്ക് ഉഴുന്നുപരിപ്പും ഉഴുന്നും, പരിപ്പും ചേർത്ത് നന്നായി വഴറ്റി അതിലേക്ക്, പച്ചമുളക് ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അരച്ചു വെച്ചിട്ടുള്ള മിക്സ് ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ തിളപ്പിക്കുക. ഇതിനൊപ്പം തന്നെ തക്കാളി അരച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലോട്ടു മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക…

ഒരു പാൻ വച്ച് അതിലേക്ക് താമര വിത്ത് ചേർത്ത് നന്നായിട്ട് വറുത്തതിനുശേഷം ഇതുകൂടി ഈ കറിയിലേക്ക് ചേർത്തു കൊടുത്തു മല്ലിയിലയും തൂകി തിളപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ്… നല്ല സ്വാദിഷ്ടവും, മൃദുവും ആയിട്ടുള്ള ഒന്നാണ് താമര വിത്ത് ഒത്തിരി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ഒരു മഖാന എന്ന രീതിയിൽ കടകളിൽ കിട്ടുന്ന ഇത്‌ എല്ലാവരും മേടിച്ചു കഴിക്കുന്നത് വളരെ നന്നായിരിക്കും..

സാധാരണ ഇത് ഫ്രൈ ചെയ്തിട്ടും പലതരം ഫ്ലേവർ ചേർത്തിട്ടും തയ്യാറാക്കി കഴിക്കുന്നവരുണ്ട് കറിയായിട്ടും പായസം ആയിട്ടും ഒക്കെ തയ്യാറാക്കുന്ന ഒന്നാണ് മഖാന…

Lotus Seed Masala Curry Recipe