ചോറുണ്ടേൽ കളയല്ലേ… എന്താ എളുപ്പം കുഴക്കാതെ പരത്താതെ.Left over rice snack recipe.

Left over rice snack recipe. വീട്ടിൽ ബാക്കി വരുന്ന ചോറ് കളയുക എന്നത് ഒരു വീട്ടമ്മയെ സംബന്ധിച്ച് ഏറെ വിഷമം ഉള്ള ഒരു കാര്യം ആണ്. അതു കൊണ്ട് തന്നെ കളയാൻ മടിച്ചിട്ട് ഫ്രിഡ്ജിൽ എടുത്തു വയ്ക്കുക്കയും പിറ്റേന്ന് ചൂടാക്കി കാണിക്കുകയും ചെയ്യുന്നത് ശരീരത്തിന് ദോഷമാണ്. ചിലർ വിശപ്പ് മാറിയാലും കളയാൻ മടിച്ചിട്ട് കഴിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമേ ഇല്ല. ഇനി മുതൽ ബാക്കി വരുന്ന ചോറ് ഇങ്ങനെ ചെയ്‌താൽ കളയുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. ചോറ് കുഴയ്ക്കുകയോ പരത്തുകയോ വേണ്ടാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരം ഉണ്ടാക്കുന്ന രീതിയാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്.

ഈ പലഹാരം ഉണ്ടാക്കാനായിട്ട് ആദ്യം തന്നെ അര കപ്പ്‌ ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ഇടുക. ഇതോടൊപ്പം തന്നെ അര കപ്പ്‌ ചോറും കൂടി ചേർക്കണം. ഇതിലേക്ക് കാല് കപ്പ്‌ റവയും ഉപ്പും ചേർത്തതിന് ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റണം. ഇതിനെ നല്ലത് പോലെ വെള്ളമൊന്നും ചേർക്കാതെ നിർത്തി നിർത്തി തന്നെ അടിച്ചെടുക്കാം. കയ്യിൽ കുറച്ച് എണ്ണ പുരട്ടിയിട്ട് ഈ മാവിനെ ചെറിയ ഉരുളകൾ ആക്കി എടുക്കാം.

ഇതിനെ പരത്തി എടുക്കണം. മറ്റൊരു ബൗളിൽ തേങ്ങ ചിരകിയതും പഞ്ചസാരയും കൂടി ചേർത്ത് യോജിപ്പിച്ചെടുക്കണം. ഇതാണ് ഫില്ലിംഗ് ആയിട്ട് ഉപയോഗിക്കുന്നത്. വീഡിയോയിൽ കാണുന്നത് പോലെ പൂ അടയുടെ രൂപത്തിൽ ചെയ്ത് എടുക്കാവുന്നതാണ്. ഇതിനെ എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുക്കണം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന വളരെ രുചികരമായ ഈ പലഹാരം ബാക്കി വന്ന ചോറ് കൊണ്ട് ഉണ്ടാക്കിയത് ആണെന്ന് പറയുകയേ ഇല്ല.

കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റുന്ന ഈ പലഹാരം ഉണ്ടാക്കാൻ വേണ്ട ചേരുവകൾ വീഡിയോയിൽ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.