ചക്കക്കുരു കൊണ്ട് നിങ്ങൾ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ | Jackfruit seeds fry recipe

Jackfruit seeds fry recipe ചക്കക്കുരു കിട്ടുമ്പോൾ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാൻ ചക്കയുടെ കാലം വരുകയാണ് ഇഷ്ടം പോലെ ചക്കക്കുരു നമ്മുടെ വീട്ടിൽ ഉണ്ടാവും അങ്ങനെ ഉണ്ടാകുമ്പോൾ നമുക്ക് ഉണ്ടാക്കി നോക്കാൻ വരുന്ന വളരെ രുചികരമായിട്ടുള്ള ഒരു സൈഡ് ഡിഷ് ആണ് ഇന്നത്തെ ഈ ഒരു വിഭവം. തയ്യാറാക്കാൻ വളരെ എളുപ്പപ്പെടുന്നതുമായ.

ഈ ഒരു വിഭവത്തിന്റ രുചി അറിഞ്ഞുകഴിഞ്ഞാൽ എന്നും ഉണ്ടാക്കി നോക്കാൻ തോന്നും ചക്കക്കുരു ആദ്യമായിട്ട് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം ഉള്ളിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് വേവിച്ചെടുക്കണം. അതിനുശേഷം തോല് മുഴുവനായിട്ടും കളഞ്ഞു ഇതിനെയൊന്നും നാലഞ്ച് പീസ് ആയിട്ട് മുറിച്ചെടുത്തതിനു ശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു.

കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം പച്ചമുളക് കീറിയതും ചെറിയ ഉള്ളി ചതച്ചതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് ചക്കക്കുരു ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മിക്സ് അടച്ചുവെച്ചത് വേവിച്ചെടുക്കുക അത്യാവശ്യം നല്ല രീതിയിൽ ഒരു മസാല ചക്കക്കുരുവിലേക്ക് പിടിക്കുകയും വേണം വളരെയധികം ഹെൽത്തിയും ടേസ്റ്റിയുമാണ് ചക്കക്കുരു തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Jackfruit seeds fry recipe