അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. Irumban puli home made dish wash liquid

Irumban puli home made dish wash liquid | അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. ഇരുമ്പൻപുളിയുടെ സീസൺ ആയി കഴിഞ്ഞാൽ അവയിൽ കൂടുതലും കൊഴിഞ്ഞു പോവുകയാണ് പതിവ്. അത്തരത്തിൽ കൊഴിഞ്ഞു പോകുന്ന കായകൾ എടുത്തു വേണമെങ്കിലും ഈ ഒരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ ഇരുമ്പൻ പുളി ഇട്ടു കൊടുക്കുക.

മുകളിലായി ഒരു കപ്പ് അളവിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു കൊടുക്കാം. കുക്കറിന്റെ അടപ്പ് വെച്ച് അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ സ്റ്റൗവിൽ വയ്ക്കാം. കുക്കറിന്റെ ചൂട് മുഴുവനായും പോയി കഴിയുമ്പോൾ, വേവിച്ചുവെച്ച് ഇരുമ്പൻപുളിയിൽ നിന്നും കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലാണ് ലിക്വിഡ് തയ്യാറാക്കി എടുക്കേണ്ടത്.

ശേഷം രണ്ട് തവി അളവിൽ വിനാഗിരിയും, അതേ അളവിൽ ബേക്കിംഗ് സോഡയും കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. നല്ലതുപോലെ മിശ്രിതം ഇളക്കി സെറ്റായി കഴിയുമ്പോൾ പാത്രങ്ങളിൽ ആക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കറ പിടിച്ച കുക്കർ വീട്ടിലുണ്ടെങ്കിൽ ഇരുമ്പൻപുളി വേവിക്കുമ്പോൾ അത് ഉപയോഗപ്പെടുത്തിയാൽ പെട്ടെന്ന് ക്ലീനായി കിട്ടുന്നതാണ്. വളരെ കുറച്ച് ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ മറ്റ് പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. ഇരുമ്പൻപുളിയുടെ സീസൺ ആയി കഴിഞ്ഞാൽ അവയിൽ കൂടുതലും കൊഴിഞ്ഞു പോവുകയാണ് പതിവ്. അത്തരത്തിൽ കൊഴിഞ്ഞു പോകുന്ന കായകൾ എടുത്തു വേണമെങ്കിലും ഈ ഒരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ ഇരുമ്പൻ പുളി ഇട്ടു കൊടുക്കുക. മുകളിലായി ഒരു കപ്പ് അളവിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു കൊടുക്കാം. കുക്കറിന്റെ അടപ്പ് വെച്ച് അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ സ്റ്റൗവിൽ വയ്ക്കാം. കുക്കറിന്റെ ചൂട് മുഴുവനായും പോയി കഴിയുമ്പോൾ, വേവിച്ചുവെച്ച് ഇരുമ്പൻപുളിയിൽ നിന്നും കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലാണ് ലിക്വിഡ് തയ്യാറാക്കി എടുക്കേണ്ടത്. ശേഷം രണ്ട് തവി അളവിൽ വിനാഗിരിയും, അതേ അളവിൽ ബേക്കിംഗ് സോഡയും കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. നല്ലതുപോലെ മിശ്രിതം ഇളക്കി സെറ്റായി കഴിയുമ്പോൾ പാത്രങ്ങളിൽ ആക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കറ പിടിച്ച കുക്കർ വീട്ടിലുണ്ടെങ്കിൽ ഇരുമ്പൻപുളി വേവിക്കുമ്പോൾ അത് ഉപയോഗപ്പെടുത്തിയാൽ പെട്ടെന്ന് ക്ലീനായി കിട്ടുന്നതാണ്. വളരെ കുറച്ച് ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ മറ്റ് പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.