Instant Naranga Achar Recipe : ചെറുനാരങ്ങ കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു അപ്പച്ചൻ ശകലം വെള്ളം വച്ച് ആ വെള്ളം തിളക്കാൻ ആയി കാത്തിരിക്കുക. ആ സമയം കൊണ്ട് നമുക്ക് കുറച്ചു നാരങ്ങാ ചെറുതായി കണ്ടിച്ചു എടുക്കാം. നാരങ്ങ എടുത്ത് നന്നായി കഴുകി യതിനുശേഷം അത് നാലോ എട്ടോ പീസുകൾ ആക്കി കട്ട് ചെയ്തു എടുക്കുക.
ശേഷം അതിലേക്ക് നാല് സ്പൂൺ മുളകുപൊടി ശകലം കായം ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. ശേഷം അത് ചെറിയ പാത്രത്തിലേക്ക് മാറ്റി ആ പാത്രം ഫോയിൽ കൊണ്ട് നന്നായി കവർ ചെയ്തതിനു ശേഷം അപ്പച്ചെമ്പിൽ ലേക്ക് എടുത്തു ഇറക്കി വെക്കുക. നമ്മൾ ഫോയിൽ എടുത്തതിന് കാരണം ആവിയായി വരുന്ന വെള്ളം പാത്രത്തിനുള്ളിൽ നാരങ്ങയിൽ വീഴാതിരിക്കാൻ ആണ്. ശേഷം ഒരു 20 മിനിറ്റ് അങ്ങനെ വയ്ക്കുക.
ശേഷം നമുക്ക് ചോറിനൊപ്പം വിളമ്പാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്ന നാരങ്ങാ അച്ചാറിന് പ്രത്യേകത എന്തെന്നാൽ ഒരു വർഷമായി കാലപ്പഴക്കം ചെന്ന അച്ചാറിന് രുചിയും ഗുണവും കിട്ടും എന്നുള്ളതാണ്. എങ്ങിനെയാണ് ഈ അടിപൊളി രുചിയുള്ള നാരങ്ങാ അച്ചാർ ഉണ്ടാകുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. Video Credits : Samsaaram TV