ഇഫ്താറിന് തയ്യാറാക്കാവുന്ന ഒരു രുചികരമായ ഡ്രിങ്ക്!. Iftar special drink recipe

Iftar special drink recipe നോമ്പുതുറക്കായി പലവിധ വിഭവങ്ങളും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കുടിക്കാനുള്ള എന്തെങ്കിലും. എല്ലാദിവസവും ഒരേ രുചിയിലുള്ള ഡ്രിങ്ക്സ് ഉണ്ടാക്കി കുടിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു രുചികരമായ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് ഒന്നു കുറുകി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ അതല്ലെങ്കിൽ മിൽക്ക് മെയിഡോ ഒഴിച്ചു കൊടുക്കാവുന്നതാണ്.

മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്നില്ല എങ്കിൽ മൂന്ന് ടേബിൾസ്പൂൺ അളവിൽ പാൽപ്പൊടി കൂടി പാലിലേക്ക് ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും പാലിൽ കിടന്ന് കട്ടകളില്ലാതെ കുറുകി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ അളവിൽ പാലെടുത്ത് അതിലേക്ക് അൽപം കോൺഫ്ലോർ ചേർത്ത് കലക്കിയ ശേഷം അതുകൂടി ഒഴിച്ചു കൊടുക്കുക. കോൺഫ്ലോർ ഒഴിച്ച ശേഷം പാല് കട്ടിയായി കുറുകി തുടങ്ങുന്നതാണ്.

അപ്പോൾ സ്റ്റൗ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് ഡ്രിങ്കിലേക്ക് ആവശ്യമായ ചൊവ്വരി വേവിച്ചെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ചൊവ്വരി ഇട്ട് വേവിച്ചെടുത്തു ശേഷം തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. ഈയൊരു കൂട്ട് തണുത്ത പാലിലേക്ക് ചേർത്തു കൊടുക്കണം.

അതോടൊപ്പം തന്നെ ഡ്രിങ്കിലേക്ക് ആവശ്യമായ എല്ലാവിധ ഫ്രൂട്ട്സും ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ആപ്പിൾ, മുന്തിരി ചെറുപഴം എന്നിവയെല്ലാം ഉപയോഗിക്കുകയാണെങ്കിൽ ഡ്രിങ്കിന്റെ രുചി ഇരട്ടി ആയിരിക്കും. അതുപോലെ സബ്ജാ സീഡ്സ് കുതിർത്തിയതും ഈയൊരു കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കാം. മാത്രമല്ല ഏതെങ്കിലും ഒരു ഫ്ലേവർ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ പാൽ തിളപ്പിക്കുമ്പോൾ അതും ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്.

എല്ലാ ചേരുവകളും നല്ലതുപോലെ പാലിൽ മിക്സ് ചെയ്ത് എടുത്ത ശേഷം തണുപ്പിച്ച് സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Iftar special drink recipe