കൊതിപ്പിക്കുന്ന രുചി നല്ലൊരു ഒരു ഫുൾ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം How to make full chicken roast recipe

നല്ല കൊതിപ്പിക്കുന്ന നല്ല രുചികരമായിട്ടുള്ള ഫുൾ ചിക്കൻ റോസ്റ്റ് തയ്യാറാക്കി എടുക്കാം ഇത്രയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് നമുക്ക് തോന്നും പക്ഷേ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതുപോലെ ഒരു ചിക്കൻ റോസ്റ്റ് അതിനായിട്ട് നമുക്ക് ഫുൾ ചെക്കനാണ് വേണ്ടത് അതിനുശേഷം നിറയെ വരയിട്ടു കൊടുക്കുക അതിനുശേഷം ഇതിലേക്ക് ഒരു മസാല

തേച്ചുപിടിപ്പിക്കണം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി ബരി മസാല ഇത്രയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അടുത്തതായിട്ട് പാലിലേക്ക് കുറച്ചു വിനാഗിരി ചേർത്ത് കൊടുത്തതിനു ശേഷം പാല് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തു അതിൽ മുഴുവനായിട്ട് ചിക്കൻ മുക്കി വെച്ചതിനുശേഷം കുറച്ചുനേരം അടച്ചു

വയ്ക്കാൻ നന്നായിട്ട് ഒന്ന് അടച്ചു വെച്ചതിനുശേഷം കുറച്ചു സമയം കഴിഞ്ഞ് എടുക്കാൻ പാടുള്ളൂ അത് എന്തൊക്കെയാണ് കാരണങ്ങൾ എന്നുള്ളത് നിങ്ങൾക്ക് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോയിൽ വിശദമായിട്ട് അതിന്റെ കാരണങ്ങൾ പറയുന്നുണ്ട് ഇത്രയും ചെയ്തതിനുശേഷം ഇനി നമുക്ക് മസാല തേച്ചുകൊടുത്ത് അതിനെ നമുക്ക് ഓവനിലേക്ക് വയ്ക്കുന്നതിന് മുമ്പായിട്ട് ട്രേയിലേക്ക് ആവശ്യത്തിന് പച്ചക്കറികൾ ഒക്കെ ഇട്ടു കൊടുത്തതിനു ശേഷം ട്രേഡ് ഉള്ളിലേക്ക് വച്ച് കൊടുത്തു ഓവനിൽ നന്നായിട്ട്

ബേക്ക് ചെയ്തെടുക്കാവുന്നതാണ് ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാലയാണ് ഈയൊരു മസാലയൊക്കെ തേച്ച് പിടിപ്പിച്ച നമ്മൾ റോസ്റ്റ് ആക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള മുഴുവനായിട്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചിക്കൻ റോസ്റ്റ് ആണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.