ഹെൽത്തി ലെറ്റൂസ് തോരൻ| Healthy Lettuce Stir – Fry Recipe

സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി…

ആവശ്യമുള്ള സാധനങ്ങൾ

ലെറ്റൂസ് – 500 ഗ്രാം
തേങ്ങ -4 സ്പൂൺ
പച്ചമുളക് -2 എണ്ണം
കുരുമുളക് -1 സ്പൂൺ
ജീരകം -1/2 സ്പൂൺ
കറി വേപ്പില. -1 തണ്ട്
ഉപ്പ് -1 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
സവാള -1 എണ്ണം
തയാറാക്കുന്ന വിധം

ലെറ്റൂസ് ചെറിയ പീസ് ആയിട്ട് മുറിച്ചെടുക്കുക, അതിനുശേഷം ചെയ്യേണ്ടത് അതിലേക്ക് ചെറിയ നാളികേരം, പച്ചമുളക്, കുരുമുളകുപൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് കറിവേപ്പില, സവാള ചെറുതായി അരിഞ്ഞത്.

ഇത്രയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച്, ലെറ്റുസ്സ് മിക്സ് ചേർത്തു കൊടുത്ത് അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിച്ചാൽ മതി വളരെ വിജയകരമായി തോരൻ റെഡിയായി കിട്ടും…

അധികം വെന്തു പോകാനും പാടില്ല…

Healthy Lettuce Stir - Fry Recipe