Get Rid of Rats Using Erukku Leaf : നമ്മുടെയെല്ലാം നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലകളിൽ ഒന്നായിരിക്കും എരിക്കിന്റെ ഇല. പ്രത്യേകിച്ച് റോഡിന്റെ സൈഡിലും കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലുമെല്ലാം ഇത് ധാരാളമായി കാണാറുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല, പൂവ് എന്നിവ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഉപയോഗിക്കാറുണ്ട്. കൂടാതെ പല്ലി, പാറ്റ, മറ്റു പ്രാണികൾ എലിശല്യം എന്നിവ ഇല്ലാതാക്കാനും.
എരിക്കിൻ ഇല ഉപയോഗപ്പെടുത്താവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എരിക്കിന്റെ ഇല ഉപയോഗിക്കുന്നതു കൊണ്ടുള്ള കുറച്ച് ഔഷധഗുണങ്ങൾ അറിഞ്ഞിരിക്കാം. കൈകാൽ വേദന, നീര് പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാൻ എരിക്കിന്റെ ഇല അൽപനേരം ആ ഭാഗങ്ങളിൽ വച്ചശേഷം ചൂടുവെള്ളത്തിൽ കഴുകി കളയുന്നത് ഉത്തമമാണ്. കൂടാതെ പല ക്ഷേത്രങ്ങളിലും പൂജയുടെ ആവശ്യങ്ങൾക്ക് വേണ്ടിയും