ഈച്ചയും പ്രാണികളും ഉറുമ്പും വീടിന്റെ പരിസരത്ത് പോലും വരില്ല; ഒറ്റ രൂപ ചിലവില്ല ഇതൊരു തുള്ളി മാത്രം മതി.!! Get Rid of Pests naturally

Get Rid of Pests naturally :ഈച്ചകളുടെയും, പ്രാണികളുടെയും ശല്യം ഒഴിവാക്കാനായി ഈയൊരു ലിക്വിഡ് മാത്രം മതിയാകും! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ ഇത്തരം പ്രാണികൾ കൂടുതലായി കണ്ടു വരാറുണ്ട്. ഇത് നമ്മുടെ ഭക്ഷണ പദാര്ഥങ്ങളിലും മറ്റും വന്നിരുന്നാൽ പിന്നെ നമുക്ക് ഭക്ഷണം കഴിക്കുവാൻ പോലും ബുദ്ധിമുട്ടായിരിക്കും. വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങളിൽ വിഹരിക്കുന്ന ഈച്ചകൾ നമ്മുടെ ഭക്ഷ്യ വസ്തുക്കളിൽ വന്നാൽ നമ്മൾ എങ്ങനെയാണ് പിന്നെ ഭക്ഷണം കഴിക്കുക അല്ലെ. ഈച്ച കൊതുക് തുടങ്ങിയവയെല്ലാം നിയന്ന്ത്രിക്കുന്നതിനയി നമ്മൾ വീടുകളിൽ പല തരത്തിലുള്ള മാര്ഗങ്ങളും

സ്വീകരിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇവയെല്ലാം ഫലവതവാറില്ല എന്ന് മാത്രമല്ല ഇവയുടെ ശല്യം വളരെയധികം കൂടുകയും ചെയ്യും. ഇന്ന് മാർക്കറ്റിൽ ഈച്ചകളെ തുരത്തുന്നതിനായി നിരവധി വസ്തുക്കൾ ഇറങ്ങിയിട്ടുണ്ടെങ്കിലും കെമിക്കലുകൾ ആയതു കൊണ്ട് തന്നെ ഇവ ഉപയോഗിക്കുവാൻ മിക്ക ആളുകൾക്കും മടിയായിരിക്കും. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇത്തരം പ്രാണികളെ തുരത്താനായി കെമിക്കലടങ്ങിയ ലിക്വിഡുകൾ ഉപയോഗിക്കാനും സാധിക്കാറില്ല. മാത്രവുമല്ല കുട്ടികളുള്ള വീടുകളിലും ഇത്തരത്തിലുളള കെമിക്കലുകൾ ഉപയോഗിക്കുക അസാധ്യമായ കാര്യമാണ്. അത് കൊണ്ട് തന്നെ നാച്ചുറലായ സാധനങ്ങൾ ഉപയോഗിക്കുവാൻ ആയിരിക്കും മിക്ക ആളുകളും ശ്രമിക്കുക.

അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഇത് നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഒരു രൂപ പോലും ഇതിനായി ചിലവ് വരില്ല എന്നതും മറ്റൊരു കാര്യം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗ്രാമ്പു പൊടിച്ചെടുത്തതാണ്. പൊടിച്ചെടുത്ത ഗ്രാമ്പു ഒരു ടീസ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. ഈയൊരു ലിക്വിഡിന്റെ ചൂട് ആറുന്നതിനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് ഒരു

നാരങ്ങ മുറിച്ച് അതിന്റെ നീര് മുഴുവനായും പിഴിഞ്ഞൊഴിക്കുക. അതിലേക്ക് കാൽ ഗ്ലാസ് അളവിൽ വിനിഗർ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഗ്രാമ്പുവിന്റെ കൂട്ടുകൂടി അരിച്ചെടുത്ത് ഒഴിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കാവുന്നതാണ്. ഈയൊരു ലിക്വിഡ് അടുക്കളയുടെ സ്ലാബ്, ഡൈനിങ് ടേബിൾ എന്നിവിടങ്ങളിൽ എല്ലാം തളിച്ച ശേഷം തുടച്ച് എടുക്കാവുന്നതാണ്. മാത്രമല്ല വീട് വൃത്തിയാക്കാനായി തുടയ്ക്കാൻ വെള്ളം എടുക്കുമ്പോൾ അതിലും ഈയൊരു ലിക്വിഡ് ഒഴിച്ച് ഇളക്കിയ ശേഷം തുടയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഗ്രാമ്പു ഉപയോഗിക്കുന്നതു കൊണ്ടുതന്നെ വീടിനകത്ത് ഒരു സുഗന്ധം നിലനിർത്താനും സാധിക്കും. ഗ്രാമ്പൂ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ