ഇത് ഒരു ഗ്ലാസ്‌ മാത്രം മതി! ക്ഷീണവും വിശപ്പും ദാഹവും മാറാൻ ഒരു കിടിലൻ ഡ്രിങ്ക്! എത്ര കുടിച്ചാലും മതിയാകില്ല മക്കളെ!! | Fruit Custard Recipe

Fruit Custard Recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും മറ്റും കൂൾ ഡ്രിങ്ക്സ് വാങ്ങി കുടിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി

ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും ഒരു കരണ്ടി അളവിൽ പാലെടുത്ത് മാറ്റി അതിലേക്ക് 4 ടീസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് ഒട്ടും കട്ടകൾ ഇല്ലാതെ ഇളക്കി മാറ്റി വയ്ക്കുക. പാല് നല്ലതുപോലെ തിളച്ചു വരുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കണം. കുറച്ചു നേരത്തിന് ശേഷം തയ്യാറാക്കിവെച്ച കസ്റ്റാഡിന്റെ കൂട്ടുകൂടി പാലിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

പാല് നന്നായി കുറുകി ചെറിയ രീതിയിൽ കട്ടിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഡ്രിങ്കിലേക്ക് ആവശ്യമായ ഫ്രൂട്ട്സും മറ്റും തയ്യാറാക്കി വയ്ക്കാവുന്നതാണ്. ഒരു പിടി അളവിൽ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുത്തതും, മാമ്പഴം ഉണ്ടെങ്കിൽ അതും, മാതളനാരങ്ങയും, മുന്തിരിയും പഴങ്ങളായി ഉപയോഗപ്പെടുത്താവുന്നതാണ്. അതോടൊപ്പം തന്നെ കുറച്ച് ഡ്രൈഫ്രൂട്ട്സ് കൂടി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. എല്ലാ ചേരുവകളും പാലിലേക്ക് നല്ലതുപോലെ മിക്സ് ചെയ്ത് വെക്കണം.

കൂടാതെ കുറച്ച് ചൊവ്വരി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുത്താൽ ഇരട്ടി രുചി ലഭിക്കും. അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെച്ച് നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വച്ച ചൊവ്വരി ഇട്ടുകൊടുക്കുക. ചൊവ്വരി വെള്ളത്തിൽ കിടന്നു നല്ലതുപോലെ വെന്തു തുടങ്ങുമ്പോൾ അരിച്ചെടുത്ത് കഴുകി ഡ്രിങ്കിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇത് തണുപ്പിച്ച് സെർവ് ചെയ്യുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതുപോലെ ആവശ്യമെങ്കിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി മുകളിലായി സെർവ് ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World

https://www.facebook.com/watch/?v=1424700474951208