ഈ ലഡ്ഡു ഇത്രയും ഹെൽത്തിയായി ഈ ഒരു സ്വീറ്റ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. Flatend rice laddu recipe

ബേക്കറി പലഹാരങ്ങളെക്കാളും ഒക്കെ വീട്ടിൽ തയ്യാറാക്കുന്ന ഇതുപോലുള്ള നാടൻ പലഹാരങ്ങളാണ് എപ്പോഴും ശരീരത്തിന് നല്ലത്.
ചോദിച്ചു വാങ്ങി കഴിക്കും അതുപോലെ കഴിച്ചുകൊണ്ടിരിക്കും ഈ ലഡ്ഡു ഇത്രയും ഹെൽത്തിയായി ഈ ഒരു സ്വീറ്റ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്.

ഇത് തയ്യാറാക്കാൻ വേണ്ടത് അവൽ ആണ്‌. അതും ഒട്ടും കനമില്ലാത്ത ആവൽ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം അവൾ ചെറിയ തീയിൽ ആക്കി വറുത്തെടുക്കുക വറുക്കുമ്പോൾ കരിഞ്ഞു പോകരുത്, കൈകൊണ്ട് പൊടിച്ചാൽ പൊടിയുന്ന പാകത്തിന് ആകുന്നത്

വരെ ചൂടാക്കി വറുത്തെടുക്കുക.അതിനുശേഷം കൈകൊണ്ട് നന്നായിട്ട് അതൊന്ന് പൊടിച്ചെടുക്കുക, ചെറിയ തരിയോട് കൂടെ തന്നെ പൊടിക്കണം. അതിനുശേഷം അതിലേക്ക് ശർക്കര കുറച്ചു വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്ത നല്ല കട്ടിയുള്ള പാനി ചേർത്ത്കൊടുക്കാം അതിന്റെ ഒപ്പം തന്നെ ഏലക്ക പൊടിയും ചേർത്തു കൊടുക്കാം.ഇനി ഇതിലേക്ക്

ചേർക്കേണ്ടത് ബദാം, അണ്ടിപ്പരിപ്പ്പിസ്താ എന്നിവ പൊടിച്ചതാണ് അത് കൂടി ചേർത്തതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഉരുളകളാക്കാൻ പാകത്തിന് നനവ് വേണം ശർക്കരപ്പാനി ഒഴിക്കുമ്പോൾ. അതിനുശേഷം, ചെറിയ ഉരുളകൾ ആക്കി തയ്യാറാക്കാവുന്നതാണ് കുറച്ചുകൂടി സ്വാദ്കൂടുന്നതിന് ഇതിലേക്ക് നെയ്യ് ചേർക്കാവുന്നതാണ് നെയ്യ്ഷ്ടമില്ലാത്തവർക്ക് ഇത് ഒഴിവാക്കാവുന്നതാണ്.