മുട്ട ചോറ് ഇതുപോലെ കഴിച്ചിട്ടുണ്ടോ. Egg rice recipe
Egg rice recipe | എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ട ചോറ് മറ്റു കറികൾ ഒന്നുമില്ലാതെ തന്നെ നമുക്ക് മുട്ട ചോറ് കഴിക്കാൻ സാധിക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതെന്ന് മാത്രമല്ല ഇതിന്റെ സ്വാദും അതിന്റെ ഗുണവും അത് ഹെൽത്തി ആയിട്ട് തയ്യാറാക്കുന്ന രീതിയും ഒക്കെ വ്യത്യസ്തമാണ് അതിനായിട്ട്.
ആദ്യം ചെറിയ അരി നന്നായിട്ട് കഴുകി വൃത്തിയാക്കി കുറച്ചുനേരം കുതിരാൻ ആയിട്ട് വയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു അരി പാകത്തിന് വേവിച്ചെടുക്കണം വേവിക്കാനായിട്ട് കുക്കറിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് കുറച്ചു നാരങ്ങാനീരും വെള്ളവും കുറച്ച് എണ്ണയും കൂടി ചേർന്നതിനുശേഷം വേണം ഇത് വേവിച്ചെടുക്കേണ്ടത് എണ്ണക്ക് പകരം നിങ്ങൾക്ക് ബട്ടറോ നെയ്യോ യൂസ് ചെയ്യാവുന്നതാണ്.

ശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇഞ്ചി ചെറുതായി അരിഞ്ഞതും കുറച്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം ക്യാരറ്റ് ബീൻസും അതിലേക്ക് ചേർത്ത് കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് കുറച്ച്
കുരുമുളകുപൊടിയും ഒപ്പം തന്നെ കുറച്ച് സോയ സോസ് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായിട്ട് കറക്റ്റ് പാകത്തിന് പൊരിച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചോറ് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് വളരെ രുചികരമായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് മറ്റു കറികളുടെ ഒന്നും ആവശ്യമില്ല
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന മുട്ട ചോറ് രാവിലെ നേരത്തെ വരുമ്പോഴും ഒക്കെ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. Video credits : Aisha’s kitchen