എഗ്ഗ് ചട്നി പോള പേര് പോലെ തന്നെ വളരെ അധികം വ്യത്യസ്തമായ മുട്ട വച്ചുള്ള ഒരു എരിവുള്ള കേക്ക് എന്ന് പറയാം.നോബ് തുറക്കുമ്പോഴും,വൈകുന്നേരങ്ങളിലും രാവിലെ break fast ആയിട്ടും ഇത് ഉണ്ടാക്കാം. വേറെ കറി ഒന്നും പ്രത്യേകിച്ച് ഉണ്ടാക്കേണ്ടതില്ല ഇത് മാത്രം മതി. നല്ല ചൂട് ചായയോ, കട്ടനോ ഉണ്ടെങ്കിൽ സംഗതി കിടിലൻ. ഉണ്ടാക്കുന്ന വിധം:-
3 മുട്ട പുഴുങ്ങി വയ്ക്കുക. മുക്കാൽ കപ്പ് തേങ്ങ ഒരു മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക കൂടെതന്നെ ഒരു അല്ലി വെളുത്തുള്ളി,ഒരു പിടി മല്ലിയില്ല, രണ്ട് പച്ചമുളക്,ഒരു നാരങ്ങ പകുതി പിഴിഞ്ഞൊഴിച്ചത് ചേർക്കുക, കുറച്ചു ഉപ്പ് എന്നിട്ട് ഇവയെല്ലാം കൂടെ അരച്ചെടുക്കുക. വെള്ളം ചേർക്കാതെ തരിയായിട്ട് അരച്ചെടുക്കുക. ഇത് ഫില്ലിങ് വേണ്ടി ആണ്. ഇനി ഒരു പാനിൽ 2 സവാള അരിഞ്ഞത് 2 പച്ചമുളക്, 2തണ്ട് കറിവേപ്പില,കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായിട്ട് വഴറ്റുക. വെന്തു പകുതി ആകുമ്പോൾ അര ടീസ്പൂൺ മുളകുപൊടി,അര ടീസ്പൂൺ മല്ലിപ്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺഗരം മസാലപ്പൊടി മുതലായവ ഇട്ട് വഴറ്റുക.ഇനി നേരത്തെ അരച്ചു വച്ച അരപ്പ്
ചേർത്ത് നന്നായിട്ട് വഴറ്റുക. ഫില്ലിങ് റെഡിയായി. ഇനി ബാറ്റർ റെഡിയാക്കാം അതിനായി മിക്സിയുടെ ജാർ എടുത്ത് 2മുട്ട, 4ബ്രെഡ് എടുത്തു ചെറുതായിട്ട് മുറിച്ചു ഇട്ടു കൊടുക്കുക,കാൽ കപ്പ് മൈദ ഒരു കപ്പ് പാല് കുറച്ചു ഉപ്പ് ഇവയെല്ലാം ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക.കട്ടി കൂടിയതായി തോന്നിയാൽ കുറച്ചു വെള്ളം ചേർത്ത് ലൂസാക്കുക . ഇനി ഒരു പാൻ അടുപ്പിൽ വച്ചു കുറച്ചു നെയ്യ് തേച്ചു കൊടുക്കുക ഇതിലേക്ക് അരച്ചുവച്ച ബാറ്റർ പകുതി ഒഴിച്ചു വയ്ക്കുക ഇനി ഇതിന്റ മുകളിൽ നേരത്തെ വഴറ്റി വച്ച ഫില്ലിങ് പകുതി ഇട്ടുകൊടുക്കുക. ഇനി ബാക്കി ബാറ്റർ കൂടെ ഒഴിച്ചു വച്ച ശേഷം ബാക്കി ഫില്ലിങ് കൂടെ ഇട്ടു ഇതിനു മുകളിൽ പുഴുങ്ങി വച്ച മുട്ട പകുതി അറിഞ്ഞത് നല്ല ഭംഗിക്ക് അലങ്കരിച്ച് വയ്ക്കുക. മുകളിൽ കുറച്ചു മല്ലിയില കൂടെ ഇട്ട ശേഷം അടച്ചു വച്ചു 35 മിനിറ്റ് കഴിഞ്ഞു വെന്തോ എന്ന് തുറന്നു നോക്കുക ഇല്ലെങ്കിൽ ഒരു 5 മിനിറ്റ് കൂടെ വച്ച ശേഷം ഇത് തുറന്ന് എടുക്കാവുന്നതാണ്. മാക്സിമം 45 മിനിറ്റ് മതിയാവും ഇത് വേകാൻ. ഇപ്പൊ സ്വദിഷ്ഠമായ എഗ്ഗ് ചട്നി പോള ഇവിടെ റെഡിയായി.