നമ്മൾ എപ്പോഴും കടലക്കറി ഉണ്ടാക്കാറുണ്ടല്ലേ എന്നാൽ വെള്ളക്കടല വെച്ച വളരെ ഈസിയായി അടിപൊളി ഒരു കടലക്കറി നമ്മൾ ഉണ്ടാക്കി നോക്കിയാലോ ഇത് ചപ്പാത്തിക്കും പൂരിക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു അടിപൊളി കറിയാണ് കടല മിനിമം ആറുമണിക്കൂറെങ്കിലും കുതിരാൻ ആക്കി വയ്ക്കുക നല്ലപോലെ കുതിർന്നശേഷം കഴുകിയെടുത്ത്.
ഒരു കുക്കറിലേക്ക് കടല ആദ്യം തന്നെ ഇടുക ഇതിലേക്ക് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒഴിച്ച് കുക്കറിൽ നാലോ അഞ്ചോ വിസിൽ വയ്ക്കുക വെന്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഓയിൽ ഒഴിച്ച് ചൂടായ ശേഷം ഉള്ളി നല്ലപോലെ വഴറ്റി എടുക്കുക കുറച്ച്.
മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർക്കുക പിന്നെ ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് കുറച്ച് മഞ്ഞപ്പൊടി മുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഇതിലേക്ക് പെരുംജീരകം കുറച്ച് ജീരകവും ചേർക്കുക ഉണ്ടെങ്കിൽ അതും ഒരു സ്പൂൺ ഇടുക അതിന് പകരം അതില്ലെങ്കിൽ തേങ്ങ ഉപയോഗിക്കാവുന്നതാണ് ഇതെല്ലാം കൂടി അരച്ചശേഷം വഴറ്റി വെച്ചിരിക്കുന്ന സവാള ലേക് ചേർത്ത് മുകളിൽ കുക്കറിൽ വേവിച്ചിരിക്കുന്ന കടല എല്ലാം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക .
പിന്നീട് ഇതെല്ലാം ചേർത്ത് നല്ലപോലെ തിളപ്പിച്ച് ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക വളരെ എളുപ്പത്തിൽ തന്നെ ഈ കടലക്കറി ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന കടലക്കറിയിൽ രുചി വളരെ കൂടുതലാണ് എല്ലാത്തിന്റെ കൂടെയും നമുക്ക് കഴിക്കാനായിട്ട് സാധിക്കും എളുപ്പമുള്ള ഈ വെള്ള കടല വച്ചുള്ള കറി എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.