വീട്ടിൽ പഴയ ഓട് ഉണ്ടോ? ഇനി ജെർബെറ ചെടി നിറയെ വലിയ പൂക്കൾ തിങ്ങി നിറയും! ജെർബെറ വീണ്ടും വീണ്ടും പൂവിടാൻ!! | Easy Jerbera Flowering Tips Using Oodu
Easy Jerbera Flowering Tips Using Oodu : പൂന്തോട്ടത്തിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു പൂവാണ് ജർബറെ. വ്യത്യസ്ത നിറങ്ങളിൽ വളരെയധികം ഭംഗി തോന്നിപ്പിക്കുന്ന ഈ ഒരു പൂവ് വളർത്തിയെടുക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലും ജെർബറെ പൂത്തുലയും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
നഴ്സറിയിൽ നിന്നും വാങ്ങുന്ന പ്ലാന്റാണ് എങ്കിൽ ചെടി നല്ലതുപോലെ മണ്ണിൽ ഉറച്ചതിനു ശേഷം മാത്രം അത് മറ്റൊരു പോട്ടിലേക്ക് മാറ്റാനായി ശ്രദ്ധിക്കുക. പോട്ടിൽ ചെടി നടുന്നതിന് മുൻപായി ഏറ്റവും താഴെ ഭാഗത്ത് കുറച്ച് ഓട് പൊട്ടിച്ചിടണം. അതിന് മുകളിലായി ആറ്റ് മണലും, കറുത്ത മണ്ണും, കുറച്ച് എല്ലുപൊടിയും ചേർത്ത് വേണം പോട്ട് മിക്സ് തയ്യാറാക്കാൻ. ശേഷം അതിലേക്ക് ചെടി വച്ച് കൊടുക്കാവുന്നതാണ്. മണ്ണ് ഒരു കാരണവശാലും കൂടുതൽ കുഴഞ്ഞ് ഇരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആറ്റുമണൽ ലഭിക്കാത്ത സാഹചര്യത്തിൽ അതിന് പകരമായി എം സാൻഡ് നല്ലതുപോലെ കഴുകി ഉണക്കി ഉപയോഗിക്കാവുന്നതാണ്. ചെടി കൂടുതൽ സൂര്യപ്രകാശം തട്ടുന്നയിടത്ത് വെക്കേണ്ടതില്ല. അതുപോലെ മഞ്ഞനിറത്തിൽ വരുന്ന ഇലകൾ കട്ട് ചെയ്ത് കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ് ചട്ടിയിൽ ഒരുപാട് ഉറച്ചിരിക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഇളക്കി നൽകണം. പൂക്കൾ വലുതാകാനും നല്ല നിറം ലഭിക്കാനും ഡാപ് എന്ന മരുന്ന് ഉപയോഗിക്കാം.
അതല്ലെങ്കിൽ ചെടിയിൽ ഏതെങ്കിലും ഒരു ഫങ്കി ഉപയോഗിക്കുന്നതാണ് നല്ലത്. മരുന്ന് നേരിട്ട് ഉപയോഗിക്കാതെ മണ്ണ് ചെറുതായി നനച്ച് അതിൽ കുഴിച്ചിട്ടും വളം നൽകാവുന്നതാണ്. വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ ഒരു കാരണവശാലും ചട്ടിയിൽ കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ഒഴുകി പോയിട്ടില്ല എങ്കിൽ അത് ചെടി അലിഞ്ഞു പോകുന്നതിനു വരെ കാരണമായേക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Akkus Tips & vlogs