കോർത്ത പോലെ മത്തങ്ങ ഉണ്ടാകാൻ; ഓരോ മുട്ടിലും മത്തങ്ങ ഉണ്ടാകാൻ കിടിലൻ സൂത്രം.!! | Easy Organic Pumpkin Cultivation

Easy Organic Pumpkin Cultivation : ഇനി മത്തൻ പൊട്ടിച്ചു മടുക്കും! ഓരോ മുട്ടിലും മത്തങ്ങ ഉണ്ടാകാൻ ഈ സൂത്രം ചെയ്താൽ മതി. മത്തൻ വളർന്നു പന്തലിച്ച് മുത്തുമാല കോർത്ത പോലെ ഉണ്ടാവാൻ. പന്തൽ പടർത്തി മത്തൻ നല്ലപോലെ വളർത്തിയെടുക്കുന്നത് എങ്ങനെ എന്നു നോക്കാം. മത്തങ്ങയുടെ ഗുണങ്ങൾ അനവധിയാണ്. മത്തങ്ങയുടെ ഇല, തണ്ട്, പൂവ് ഇവയൊക്കെ തോരൻ വെക്കാൻ ആയി ഉപയോഗിക്കാവുന്നതാണ്.

മത്തൻ നട്ടു കഴിഞ്ഞു കുറച്ചു ശ്രദ്ധിക്കുകയാണെങ്കിൽ ഇഷ്ടം പോലെ വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. മത്തൻ നടനായി വെയിൽ ഉള്ള സ്ഥലം തിരഞ്ഞെടുക്കുകയും നടാനുള്ള പാത്രം വളരെ വലുതും ആയിരിക്കണം. മത്തങ്ങ വളരെ പോഷകഗുണം ഉള്ളതും നല്ല ഒരു ഔഷധവും കൂടിയാണ്. പഴത്തിനെക്കാളേറെ ഗുണമുള്ളത് മത്തങ്ങയുടെ കുരുവിനാണ്. കൂടാതെ മത്തന്റെ ഇലകളും പൂവും പോഷക സമൃദ്ധമാണ്.

ശരീരത്തിന് ആവശ്യമായ പലതരം വൈറ്റമിനുകളും അടങ്ങിയതാണ് മത്തൻ ഇലകൾ. ഇതിൽ വൈറ്റമിൻ എ, സി തുടങ്ങി ശരീരത്തിന് ആവശ്യമായ വൈറ്റമിനുകൾ അടങ്ങിയിരിക്കുന്നു. മത്തൻ പലതരത്തിൽ ലഭ്യമാണ്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ഒരു തരത്തിലുള്ള മത്തൻ ആണ് അമ്പിളി. അർക്ക ചന്ദ്രൻ, അർക്ക സൂര്യമുഖി എന്നിവയെല്ലാം മത്തൻന്റെ പല തരത്തിലുള്ളവയാണ്.

മത്തൻ വിത്തുകൾ മൂന്നു മണിക്കൂറെങ്കിലും സ്യൂഡോമോണസ് ലായനിയിലോ അല്ലെങ്കിൽ നേർപ്പിച്ച് ഗോമൂത്രത്തിൽലോ ഇട്ടു കുതിർത്തതിന് ശേഷം നടാവുന്നതാണ്. ഈ രീതിയിൽ നടുമ്പോൾ ചെടികൾക്ക് രോഗ പ്രതിരോധശേഷി വർധിക്കുന്നതാണ്. മത്തൻ നടേണ്ട വിധവും പുതിയ ഒരു വളത്തെ കുറിച്ചും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Organic Pumpkin Cultivation Video credit : Rema’s Terrace Garden