ഒരു കഷ്ണം മെഴുകുതിരി മതി എലികൾ, പല്ലികൾ വംശപരമ്പര തന്നെ നശിക്കും! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid of Rats Using Candle Tips
Easy Get Rid of Rats Using Candle : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. ഒരിക്കൽ ഇവ വന്നു കഴിഞ്ഞാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി എത്ര വീര്യമുള്ള എലിവി,ഷം കടകളിൽ നിന്ന് വാങ്ങി വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് മറ്റൊരു കാര്യം. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ എലിശല്യം പാടെ ഇല്ലാതാക്കാനായി
ചെയ്തു നോക്കാവുന്ന ഒരു കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം മെഴുകുതിരിയാണ്. ആദ്യം തന്നെ ഒരു മെഴുകുതിരി എടുത്ത് അത് ചെറുതാക്കി ചീകി ഇടണം. അതിനായി ഒന്നുകിൽ ഉപയോഗിക്കാത്ത കത്തി അല്ലെങ്കിൽ ഗ്രേറ്റർ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ ഏകദേശം ഒരു മെഴുകുതിരി പൂർണ്ണമായും ചീകി ഇടേണ്ടതായി വരും. ശേഷം മെഴുകുതിരിയിലേക്ക് അല്പം ശർക്കര പൊടിച്ചത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഈയൊരു കൂട്ടിലേക്ക് അടുത്തതായി ചേർക്കേണ്ടത് ഒരു പാറ്റ ഗുളിക പൊടിച്ചതാണ്. പാറ്റ ഗുളിക പൊടിക്കാനായി ഒരു പേപ്പറിനകത്ത് വെച്ച് പുറത്ത് ഇടികല്ല് വെച്ച് ചതച്ചെടുത്താൽ മതിയാകും. എല്ലാ ചേരുവകളും ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അല്പം ഗോതമ്പ് പൊടിയും ഒരു ബിസ്ക്കറ്റ് പൊടിച്ചതും കൂടി അതോടൊപ്പം ചേർത്ത് ഇളക്കി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കിവെച്ച കൂട്ട് എലി വരുന്ന ഭാഗങ്ങളിൽ വിതറി കൊടുക്കുകയാണെങ്കിൽ
അത് എലിയെ പെട്ടെന്ന് ആകർഷിക്കുകയും അതുവഴി അവയെ വീട്ടിൽ നിന്ന് തുരത്തുകയും ചെയ്യാം. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിലും കൃഷിയിടങ്ങളിലും കാണുന്ന എലികളെയെല്ലാം ഈ ഒരു രീതിയിലൂടെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനായി സാധിക്കും. കാരണം കൃഷിയിടങ്ങളിൽ എലികളെ തുരത്താനായി കൂടുതൽ വി,ഷാംശം അടങ്ങിയ എലിവി,ഷം ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Get Rid of Rats Using Candle Credit : Mountella Galley