തനി നാടൻ ഉണക്ക മാങ്ങാ മുളകിട്ടത്ചേർത്തത് | Chilli mango curry recipe

Chilli mango curry recipe | ഒരു തുള്ളി എണ്ണ ചേർക്കാത്ത, തനി നാടൻ ഉണക്ക മാങ്ങാ മുളകിട്ടത്ചേർത്തത്, ( മാങ്ങാ ഉണക്കി മുളകും, ഉപ്പും, കായ പൊടിയും, ഉലുവ പൊടിയും, ഉപ്പും ചേർത്ത് എണ്ണയിൽ ചൂടാക്കി ചതച്ച മുളകും ചേർത്ത്, ഉണങ്ങിയ മാങ്ങയിൽ ചേർത്ത് വച്ചാൽ വർഷങ്ങളോളം ഈ അട മാങ്ങാ അച്ചാർ സൂക്ഷിച്ചു വയ്ക്കാം.) ഒപ്പം മുരിങ്ങക്കായയും ചേർത്ത് നല്ലൊരു വിഭവം. ചോറും, തൈരും, ഈ വിഭവവും ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട ഊണ് കഴിക്കാൻ.

ആവശ്യമുള്ള സാധനങ്ങൾ

മുരിങ്ങക്കായ – 2 കപ്പ്‌
അട മാങ്ങാ ഡ്രൈ അച്ചാർ – 3 സ്പൂൺ
വെള്ളം – ഒരു ഗ്ലാസ്‌
ഉപ്പ് – 1 സ്പൂൺ
തേങ്ങ – 1/2 കപ്പ്
പച്ചമുളക് – 1 എണ്ണം
മുളക് പൊടി – 1 സ്പൂൺ
കറി വേപ്പില – 2 തണ്ട്
മഞ്ഞൾ പൊടി – 1/2 സ്പൂൺ

തയ്യാറാകുന്ന വിധം

ഒരു മൺ ചട്ടിയിൽ മുരിങ്ങക്കായയും, അട മാങ്ങാ അച്ചാറും ഒന്നിച്ച് ചേർത്ത്, ഒപ്പം വെള്ളവും, ഉപ്പും ചേർത്ത് വേകിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, കറി വേപ്പില, പച്ചമുളക്, മഞ്ഞൾ പൊടി ഒന്നിച്ച് ചതച്ചു വേകിച്ച മുരിങ്ങക്കായയിൽ ചേർത്ത് നന്നായി വെന്തു കുറുക്കുമ്പോൾ കറി വേപ്പിലയും ചേർത്ത് ഒന്ന് വെള്ളം വറ്റുമ്പോൾ തീ അണയ്ക്കാം. മാങ്ങാ നന്നായി വെന്തു സോഫ്റ്റ്‌ ആയി മാങ്ങയുടെ രുചിയും, മസാലയുടെ tasteum ചേർന്ന് വളരെ രുചികരമാണ്.

Chilli mango curry recipe