ഇനി ആരും വാഴപ്പിണ്ടി വെറുതെ കളയേണ്ടാ.!! ഇങ്ങനെ ചെയ്താൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും.. | Tasty Banana Stem Dosa Recipe
വാഴപ്പിണ്ടി കൊണ്ട് പൊതുവേ നമ്മൾ അധികം കറികൾ ഒന്നും തയ്യാറാക്കാറില്ല എന്നാൽ വാഴപ്പിണ്ടി ഉപയോഗിച്ചു വളരെ ഹെൽത്തി ആയിട്ട് പെട്ടെന്നുതന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ദോശ തയ്യാറാക്കുന്നത് ഇങ്ങനെ ചേർക്കുമ്പോൾ ഒരിക്കലും വാഴപ്പള്ളി ആണെന്ന് അറിയുകയുമില്ല വളരെ ഹെൽത്തിയും ആണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

സഹായത്തിന് താഴെ കാണുന്ന വീഡിയോ കാണാം. വാഴപ്പിണ്ടി അരച്ചെടുക്കേണ്ടത് കൊണ്ട് നന്നായി അരഞ്ഞു കിട്ടാൻ ഇത് ചെറിയ ചെറിയ കഷണങ്ങൾ ആക്കി വേണം മുറിച്ച് എടുക്കുവാൻ. നേരത്തെ കുതിർത്തുവച്ച അരിയും ചെറുപയർ പരിപ്പും വെള്ളം ഊറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം അരി ഒരുപാടുണ്ടെങ്കിൽ രണ്ടാക്കി അരച്ചെടുക്കാം. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന വാഴപ്പിണ്ടി ഒന്നരക്കപ്പും കാൽ കപ്പ് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം.
തേങ്ങ കൂടുതൽ ചേർത്തു കൊടുക്കുന്നത് രുചി വർധിക്കുന്നതിന് സഹായിക്കും. ഇതോടൊപ്പം തന്നെ തൈരും പാകത്തിന് ഉപ്പും, ഒന്നേകാൽ കപ്പ് വെള്ളവും ഒഴിച്ച് ഇത് നന്നായി ഒന്ന് അരച്ചെടുക്കാവുന്നതാണ്. ദോശമാവിനെക്കാൾ കുറച്ചുകൂടി ലൂസ് ആക്കി വേണം ഇത് അരച്ചെടുക്കുവാൻ. ഇനി എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ വീഡിയോ പൂർണമായി കണ്ടു നോക്കൂ…Video Credit : Pachila Hacks