നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ജ്യൂസ് | Amla juice recipe

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ് നെല്ലി. അതിനാൽ തന്നെ നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നെല്ലിക്ക പതിവായി കഴിക്കുന്നത് ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും, ശാരീരികമായ പല അസുഖങ്ങളും ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

എന്നാൽ മിക്ക വീടുകളിലും നെല്ലിക്ക അച്ചാർ ആയോ അല്ലെങ്കിൽ തേൻ നെല്ലിക്ക രൂപത്തിലോ ഒക്കെ ആയിരിക്കും ഉപയോഗിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നെല്ലിക്ക ഉപയോഗിച്ച് എങ്ങനെ ഒരു കിടിലൻ ജ്യൂസ് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെല്ലിക്ക ജ്യൂസ് തയ്യാറാക്കാനായി ആദ്യം തന്നെ നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് നടുവിലെ കുരു പൂർണമായും എടുത്തു മാറ്റുക.

അരിഞ്ഞുവെച്ച നെല്ലിക്കയുടെ കഷണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കണം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് അളവിൽ പഞ്ചസാര ചേർത്ത് കാരമലൈസ് ചെയ്തെടുക്കുക.

പഞ്ചസാര പൂർണമായും അലിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കി വെച്ച നെല്ലിക്ക ജ്യൂസ് പാത്രത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. നെല്ലിക്ക ജ്യൂസ് പഞ്ചസാരയോടൊപ്പം കിടന്ന് തിളച്ച് കുറുകി പകുതിയായി കിട്ടണം. നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ഗ്രാമ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്..

വെള്ളം എടുത്ത അളവിന്റെ നേർപകുതിയായി വരുമ്പോഴേക്കും നെല്ലിക്ക സിറപ്പിന്റെ നിറമെല്ലാം മാറിയിട്ടുണ്ടാകും. സ്റ്റൗവിൽ നിന്നും എടുത്ത ശേഷം ജ്യൂസിന്റെ ചൂടാറി കഴിഞ്ഞാൽ എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. ജ്യൂസ് തയ്യാറാക്കേണ്ട സമയത്ത് ആവശ്യമുള്ള സിറപ്പ് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Amla juice recipe