കോകോനട്ട് ഹൽവ Coconut halwa


വീട്ടിൽ തന്നെയുള്ള കുറഞ്ഞ ഇൻഗ്രീഡിയൻസ് വെച്ച് വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ആലുവ. സാധാരണ പലതരത്തിലുള്ള ഹലുവ നമ്മൾ കഴിച്ചിട്ടുണ്ട് അതിൽ ഏറ്റവും പേരുകേട്ടത് കോഴിക്കോടൻ ഹൽവയാണ് എന്നാൽ തന്നെയും നമ്മുടെ വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പം ഇത്രയും രുചിയുള്ള ഒരു ഹലുവ ഉണ്ടാക്കി നോക്കു സൂപ്പർ ആണ് വളരെ നല്ലൊരു രുചിയാണിത്

വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയാണ്.
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക്പാലും മധുരത്തിന് ആവശ്യമായ പഞ്ചസാരയും തേങ്ങ ചെറുതായൊന്ന് ക്രഷ് ചെയ്ത ശേഷം ഇതിലേക്ക് ചേർക്കാം. ഇനി ഇത് ലോ ഫ്ലെയിമിൽ നന്നായിട്ട് ഇളക്കി കൊടുക്കാം. പിന്നെ ഇത് മീഡിയം ഫ്ലെയിമിലേക്ക് ആക്കി ഒന്ന് തിളച്ചു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കാം കൂടെത്തന്നെ കുറച്ച് കോൺഫ്ലവർ

പൗഡർ വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം. ഇനി ഇത് നന്നായിട്ട് മിക്സ് ചെയ്തു കുഴക്കാം ഇനി ഇത് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന ഭാഗമാകുമ്പോൾ എണ്ണ തേച്ചുവെച്ച പാത്രത്തിലേക്ക് ഇത് ഒഴിച്ച് ഫ്രിഡ്ജിൽ ഒരു മണിക്കൂർ സെറ്റ് ആവാൻ വയ്ക്കാം ഇനി തണുത്ത ശേഷം ഇത് കട്ട് ചെയ്ത് എടുക്കാം.
കാണാനും നല്ല ഭംഗിയാണ് കഴിക്കാനും നല്ല രുചിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ നൽകിയിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.