കറുത്ത ഇട തൂർന്ന മുടി ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇന്നത്തെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും, ജോലിഭാരവുമെല്ലാം മുടികൊഴിച്ചിൽ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. മുടികൊഴിച്ചിൽ പാടെ ഇല്ലാതാക്കി ആരോഗ്യമുള്ള മുടി വളർത്തിയെടുക്കാനായി പേരയില ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം. മുടിയുടെ വളർച്ചക്ക് വളരെയധികം
സഹായിക്കുന്ന ഒന്നായി പേരയെ പറയാം. കാരണം പേരക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി പോലുള്ളവ
മുടികൊഴിച്ചിൽ അകറ്റി മുടി നന്നായി വളരുന്നതിന് സഹായിക്കുന്നു. പേരയ്ക്ക മാത്രമല്ല പേരയുടെ ഇലയും മുടി വളരുന്നതിനായി പ്രത്യേക രീതികളിൽ ഉപയോഗിക്കാവുന്നതാണ്. ആദ്യം പേരയില വെള്ളം കുടിക്കാനായി തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് മനസ്സിലാക്കാം. അഞ്ചോ ആറോ പേരയുടെ ഇല എടുത്ത് അത് നല്ലതുപോലെ കഴുകി തുടച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് എടുത്തു വച്ച പേരയില ചെറിയ കഷണങ്ങളായി മുറിച്ച് ഇടാവുന്നതാണ്.
തലേദിവസം ഇട്ടുവച്ച പേരയിലയുടെ വെള്ളം പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനും അതുപോലെ മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും വളരെയധികം സഹായിക്കുന്നതാണ്. മുടിയുടെ വളർച്ചയ്ക്കായി പേരയില ഉപയോഗിക്കേണ്ട മറ്റൊരു രീതി ഇലയിട്ട് തിളപ്പിച്ചതിന്റെ സത്ത് എടുത്ത് തലയിൽ തേക്കുക എന്നതാണ്. അതിനായി നല്ല പേരയില നോക്കി പറിച്ച് തുടച്ച് മാറ്റിവയ്ക്കുക.
ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് പേരയിലെ ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ഊറ്റി എടുക്കുക. ഈയൊരു വെള്ളത്തിന്റെ ചൂട് പോകുമ്പോൾ തലയോട്ടിയിലും മറ്റും ഈ ഒരു നീര് നല്ലതുപോലെ തേച്ചു പിടിപ്പിക്കണം. അൽപ്പനേരം ഈ ഒരു നീര് തേച്ചുപിടിപ്പിച്ച ശേഷം തല കഴുകി കളയാവുന്നതാണ്. നീലഭൃങ്ങാധി എണ്ണ ഉപയോഗിക്കുന്നതും മുടിയുടെ വളർച്ച കൂട്ടുന്നതിന് സഹായിക്കും. കൂടാതെ മുടി കെട്ടുമ്പോൾ വല്ലാതെ മുറുകുന്ന രീതിയിൽ കെട്ടി വയ്ക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. മുടിയുടെ കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. credit : LONG HAIR VIDEO & TIPS roopa Sarat