ജാതിമരം കൂലിക്കിയതുപോലെ; ജോസച്ചായന്റെ ലില്ലികുട്ടിയായി ഉപ്പും മുളകും പാറുക്കുട്ടി.!! | Uppum Mulakum Baby Ameya With brother New Reel Video

Uppum Mulakum Baby Ameya With brother New Reel Video: പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പുംമുളകും. മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങളിലെ കഥ പ്രേക്ഷകരെ മടുപ്പിക്കാതെ ഓരോ ദിവസവും ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ പരമ്പരയിൽ വരച്ചുകാട്ടുന്നത്.ഈ കാരണമാണ് പ്രേക്ഷകരെ പരമ്പര ഇത്രയധികം അടുപ്പത്തിലാക്കിയതും. ഓരോ സീസൺ അവസാനിക്കുമ്പോഴും അടുത്ത സീസൺ എപ്പോൾ തുടങ്ങുമെന്ന ചോദ്യവുമായാണ് ആരാധകർ എത്തുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് അഭിനയ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതിൽ

പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ് ബാലുവിൻ്റെയും നീലുവിൻ്റെയും ഇളയ മകളായിയെത്തുന്ന പാറുക്കുട്ടി. 3 മാസം മുതൽ ഉപ്പും മുളകിൽ അഭിനയിച്ചു വരുന്ന ബേബി അമേയയെ പ്രേക്ഷകർക്ക് പാറുക്കുട്ടി എന്ന് വിളിക്കാനാണ് ഇഷ്ടവും. ഏഴ് വർഷത്തോളം സീരിയലിൽ നിറഞ്ഞു നിൽക്കുന്ന പാറുക്കുട്ടി ഇൻസ്റ്റാഗ്രാമിലും യുട്യൂബ് വീഡിയോയിലുമൊക്കെ സജീവമാണ്. കഴിഞ്ഞ ദിവസം ബേബി അമേയയുടെ

ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. അമേയയുടെ അനുജനായ ആദവ് അനിലും ഒരുമിച്ച് നടത്തിയ രസകരമായ റീലാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺ ‘

എന്ന വെബ് സീരീസിലെ ഒരു രസകരമായ ഡയലോഗാണ് അമേയയും അനുജനും അഭിനയിച്ചിരിക്കുന്നത്. ‘ജാതിമരം കുലുക്കിയതുപോലെ ‘ എന്നൊരു ക്യാപ്ഷനും കൊടുത്താണ് റീൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉപ്പുമുളകിലെ പാറുക്കുട്ടിയുടെയും അനുജൻ്റെയും മനോഹരമായ വീഡിയോ കണ്ട് നിരവധി പേരാണ് സ്നേഹം പങ്കുവെച്ച് എത്തിയിരിക്കുന്നത്.