ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുകയാണ്. എണ്ണ ഒരു തുള്ളി പോലും ആവശ്യമില്ല. മുട്ട വെള്ളത്തിൽ പൊരിച്ചെടുക്കാം. ഒരു തുള്ളി എണ്ണ പോലും വേണ്ട. എണ്ണയില്ലാതെ ഒരു മുട്ടയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ..
- മുട്ട – 6
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- മഷ്‌റൂം അരിഞ്ഞത് – മുക്കാൽ കപ്പ്
- സ്പ്രിങ് ഒണിയൻ
- ക്യാപ്സിക്കം
മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ല പോലെ അടിച്ചെടുക്കുക. ഒരു പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി മുട്ട അടിച്ചത് അതിലേക്കു ഒഴിക്കുക. 2 മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം മെല്ലെ ഇളക്കി വെള്ളം വറ്റിച്ചെടുക്കാം. ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാൽ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ മറ്റൊരു
കറിയുടെ ആവശ്യമില്ല വളരെ രുചികരമായ ഒരു കറി എണ്ണം ഉപയോഗിക്കാൻ ആവാത്ത ആൾക്കാർക്ക് മുട്ട കഴിക്കാനുള്ള നല്ലൊരു മാർഗമാണ് അതുപോലെ എല്ലാവർക്കും കഴിക്കാൻ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഈയൊരു വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്.. Jess Creative World