വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! എത്ര കരിഞ്ഞ പാത്രങ്ങളും എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക്.!! how to clean a burnt pan
how to clean a burnt pan : “കരിഞ്ഞ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതിയാകും” നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരം സംഭവിക്കാറുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും അടുക്കളയിൽ പാത്രങ്ങൾ
കരിഞ്ഞു പിടിക്കുന്നത്. മിക്കപ്പോഴും കറികളും മറ്റും ഉണ്ടാക്കുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിക്കാതെ വരികയോ, അതല്ലെങ്കിൽ സ്റ്റൗ ഓഫ് ചെയ്യാൻ മറക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ പാത്രങ്ങൾ അടിക്ക് പിടിക്കാറുള്ളത്. പ്രത്യേകിച്ച് കുക്കർ പോലുള്ള പാത്രങ്ങളിലാണ് കരിഞ്ഞു പിടിക്കുന്നത് എങ്കിൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. *എത്ര തന്നെ ഉരച്ചു കഴുകിയാലും ഇവ വൃത്തിയാക്കുക എന്ന വീട്ടമ്മയെ സംബന്ധിച്ചു പ്രയാസമേറിയ കാര്യം തന്നെയാണ്. ഇങ്ങനെ അമ്പവിച്ചു കഴിഞ്ഞാൽ മിക്കവാറും ആ പാത്രം കുറച്ചു സമയം വെള്ളത്തിലിട്ടു വെച്ച ശേഷം അതുമല്ലെങ്കിൽ കുറച്ചു വെള്ളം ഒഴിച്ച് വെച്ച ശേഷം സ്ക്രബ്ബർ കൊണ്ട് ഉറച്ചുകഴുകി വൃത്തിയാക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എത്ര കരിപിടിച്ച പാത്രങ്ങളും ഉരച്ചു കഴുകാതെ തന്നെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം. എന്നാൽ പാചകം ചെയ്യുമ്പോൾ കരിഞ്ഞു പിടിക്കുന്ന പാത്രങ്ങൾ വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വളരെ സിമ്പിളായി തന്നെ എത്ര കരിഞ്ഞ പാത്രവും ഈയൊരു രീതിയിലൂടെ വൃത്തിയാക്കി എടുക്കാനായി സാധിക്കും. ആദ്യം തന്നെ കരിഞ്ഞ പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം സ്റ്റൗ ഓൺ ചെയ്യുക. വെള്ളം ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ സോപ്പുപൊടി ഇട്ടു കൊടുക്കുക. സോപ്പുപൊടിയിട്ട് വെള്ളം തിളച്ചു തുടങ്ങുമ്പോൾ
തന്നെ കരി ചെറുതായി ഇളകി തുടങ്ങിയിട്ടുണ്ടാകും. വെള്ളം തിളച്ചു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരിഞ്ഞ പാത്രത്തിൽ സോപ്പുപൊടിയിട്ട് തിളപ്പിക്കുമ്പോൾ വെള്ളം പകുതി ആകുന്നത് വരെ വെയിറ്റ് ചെയ്യുക. ഈയൊരു സമയം കൊണ്ട് തന്നെ അടിക്കുപിടിച്ച കരിയെല്ലാം അടർന്ന് പോയിട്ടുണ്ടാകും. ആവശ്യമെങ്കിൽ ഒരു സ്പൂൺ ഉപയോഗിച്ച് പാത്രത്തിന്റെ ഉൾവശം ഇളക്കി വിടാവുന്നതാണ്. ശേഷം പാത്രത്തിലെ വെള്ളം പൂർണ്ണമായും കളഞ്ഞ് ചൂട് മാറി തുടങ്ങുമ്പോൾ അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ബാക്കിയുള്ള കറകളും പോയി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : Aval Sruthi – അവൾ ശ്രുതി