ഒരേ ഒരു തുള്ളി ഒറ്റിച്ചാൽ മതി! ഒറ്റ സെക്കൻന്റിൽ പല്ലി, പാറ്റ, ഈച്ച എന്നിവയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Get Rid Of Lizard Using Matchbox
Get Rid Of Lizard Using Theepetti Kolli : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും പ്രശ്നമായിട്ട് തോന്നുന്ന ഒരു കാര്യമാണല്ലോ പല്ലി, പാറ്റ പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് കിച്ചൻ ഏരിയയിലെല്ലാം ഇത്തരം പ്രാണികളുടെ ശല്യം ധാരാളമായി കണ്ടു വരാറുണ്ട്. ചെറിയ പ്രാണികൾ അടുക്കള ഭാഗത്ത് ധാരാളമായി ഉണ്ടായിക്കഴിഞ്ഞാൽ അത് ഭക്ഷണത്തിലും മറ്റും വീണ് പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം അവസരങ്ങളിൽ തീർച്ചയായും
ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇന്ന് മിക്ക വീടുകളിലും ബ്രേക്ക് ഫാസ്റ്റിനും, ഡിന്നറിനുമെല്ലാം കഴിക്കാനായി വാങ്ങി വയ്ക്കാറുള്ള ഒരു സാധനമാണല്ലോ ഓട്സ്. പ്ലാസ്റ്റിക് പാക്കറ്റിൽ വാങ്ങുന്ന ഓട്സ് ഒരുവട്ടം കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നീട് കേടാകാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് കവറിലാണ് ഓട്സ് വരുന്നത് എങ്കിൽ ആദ്യം കട്ട് ചെയ്യുമ്പോൾ തന്നെ അത് ഒട്ടും വെള്ളമില്ലാത്ത
ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇട്ട് സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ദോശ, ഇഡ്ഡലി, ആപ്പം പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ അവ ചൂടാറാതെ ഇരിക്കാനായി കാസറോൾ ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടായിരിക്കും. ഇത്തരത്തിൽ ഉപയോഗിക്കുന്ന കാസറോളുകൾ കഴുകിയശേഷം എടുത്തു വയ്ക്കുമ്പോൾ ഒരു മണം പാത്രത്തിനകത്ത് നിൽക്കാറുണ്ട്. അത് ഒഴിവാക്കാനായി പാത്രത്തിലെ വെള്ളം പൂർണമായും തുടച്ച ശേഷം ഒരു ന്യൂസ് പേപ്പർ മടക്കിയിട്ട് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പാത്രത്തിനകത്ത് ഉണ്ടാകുന്ന ബാഡ് സ്മെൽ പൂർണമായും പോയി കിട്ടും.
അടുക്കള ഭാഗത്തും മറ്റും ഉണ്ടാകുന്ന പല്ലി, പാറ്റ എന്നിവയുടെ ശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ഒരു സൊലൂഷൻ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിൽ നിറച്ച് വെള്ളമെടുത്ത് അതിലേക്ക് അഞ്ചു മുതൽ 6 വരെ തീപ്പെട്ടി കൊള്ളികൾ ഇട്ടു കൊടുക്കുക. ഒരു മണിക്കൂർ ഇങ്ങനെ ഇട്ടുവച്ച ശേഷം അതിലെ മരുന്ന് വെള്ളത്തിലേക്ക് കലക്കി കൊടുക്കുക. ഈയൊരു വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി പ്രാണികൾ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അവയുടെ ശല്യം പാടെ ഇല്ലാതാകുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Thullu’s Vlogs 2000