ക്യാരറ്റ്ന്റെ സ്വദും മണവും ഉള്ള ക്യാരറ്റ് കാണാൻ ആകാത്ത കറി.Carrot Curry Recipe
ക്യാരറ്റ് ഉണ്ടെന്നു അറിയാതെ ക്യാരറ്റ് ജ്യൂസ് ചേർത്ത പച്ചക്കായ കറി. പലതരം കറികൾ ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ക്യാരറ്റ് കഴിക്കാൻ മടിയുള്ള പലരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് ക്യാരറ്റ് ഉണ്ടെന്നു അറിയാതെ കഴിക്കാൻ നല്ലൊരു വിഭവം.
ആവശ്യമുള്ള സാധനങ്ങൾ
ക്യാരറ്റ് – 250 ഗ്രാം
പച്ചക്കായ – 250 ഗ്രാം
വെളിച്ചെണ്ണ – 4 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -3 എണ്ണം
കറി വേപ്പില -2 തണ്ട്
തേങ്ങ- 1 കപ്പ്
പച്ചമുളക് -3 എണ്ണം
ജീരകം -1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് മിക്സിയുടെ ജാറിൽ നന്നായി അരച്ച് ജ്യൂസ് എടുത്തു മാറ്റി വയ്ക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിച്ചു ചുവന്ന മുളകും , കറി വേപ്പിലയും ചേർത്ത് വറുത്തു അതിലേക്ക് പച്ചക്കായ തോല് കളഞ്ഞു അരിഞ്ഞതും. ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒന്ന് ചൂടായി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ തേങ്ങയും, മഞ്ഞൾ പൊടിയും, ജീരകവും, പച്ചമുളകും ചതച്ചു, പച്ചക്കയയിലേക്ക് ചേർത്ത് കൊടുക്കുക. അതിലേക്ക് ക്യാരറ്റ് ജ്യൂസ് ഒഴിച്ച് വേകിച്ചു എടുക്കുക. അടച്ചു വച്ചു ചെറിയ തീയിൽ നന്നായി വേകിച്ചു കുറുക്കി എടുക്കുക. വളരെ രുചികരമായ കറി.