ഉള്ളി തോൽ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! ഇനി ഒരിക്കലും ഉള്ളിതോൽ കളയില്ല; 5 ഞെട്ടിക്കുന്ന ഉപയോഗങ്ങൾ!! | 5 Onion Peel Tips
5 Onion Peel Tips : നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഉള്ളി തോലിന്റെ കുറച്ച് ഉപയോഗങ്ങളെ കുറിച്ചാണ്. സാധാരണ വെളുത്തുള്ളിയുടെയോ സവാളയുടെയോ തോല് നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും ഉള്ളിയുടെ തോല് കളയേണ്ടതില്ല; ഇതുകൊണ്ട് നമ്മുക്ക് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ചിലകാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതാകും എന്നാലും പലർക്കും ഇത് പുതിയ അറിവായിരിക്കും.
ആദ്യത്തെ ഉപയോഗം എന്താണെന്നു വെച്ചാൽ നമ്മുടെ കാലിന്റെ മുട്ടിനും ജോയിന്റിനും ഒക്കെ വേദന വരുമ്പോൾ ഡോക്ടർമാരും പഴമക്കാരും വേദനയുടെ അവിടെ ചൂടുള്ള എന്തെങ്കിലും വെക്കാൻ പറയാറുണ്ട്. അങ്ങിനെ വരുമ്പോൾ ഉള്ളിയുടെ തോല് വെയിലത്തുവെച്ച് ഉണക്കിയ ശേഷം ഒരു ചെറിയ തുണിയുടെ സഞ്ചിയിലോ അല്ലെങ്കിൽ ടൗവ്വലിലോ ഉള്ളിയുടെ തോല് നിറച്ച് തലയിണപോലെ തുന്നിയെടുക്കുക.
ഏത് ഉള്ളിയുടെ തോലായാലും കുഴപ്പമില്ല. എന്നിട്ട് ഇത് ചൂടായ ഒരു പാനിൽ ചൂടാക്കിയ ശേഷം വേദനയുള്ള ഭാഗത്ത് വെച്ചാൽ വേദനക്ക് കുറവ് വരുന്നതാണ്. വെളുത്തുള്ളിയുടെ തോലാണ് കുറച്ചുകൂടി ഇതിന് നല്ലത്. അടുത്ത ഉള്ളി തോലിന്റെ ഉപയോഗം എന്താണെന്നുവെച്ചാൽ ചെടികൾക്കുള്ള നല്ലൊരു വളമാണ് ഇത്. അതിനായി ഒരു ബോട്ടിലിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് ഉള്ളികളുടെ തോല് ഇടുക.
വേണമെങ്കിൽ മുട്ടത്തോടും പഴത്തൊലിയും ഇടാം. ഒരു ആഴ്ച കഴിഞ്ഞാൽ ഇത് നമുക്ക് ചെടികൾക്കുള്ള വളമായി ഉപയോഗിക്കാവുന്നതാണ്. ബാക്കിയുള്ള ഉള്ളി തോലിന്റെ ഉപയോഗങ്ങൾ വീഡിയോയില് വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video Credit : Malus tailoring class in Sharjah