നെഞ്ചിലേയും ശ്വാസകോശത്തിലേയും മുഴുവൻ കഫവും ഉരുക്കി കളയുന്നു; എത്ര പഴകിയ കഫവും ഇളക്കി ശ്വാസകോശം വൃത്തിയാക്കുന്നു.!! | Natural Cough Relief Remedy
Natural Cough Relief Remedy : മഴക്കാലത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ കഫം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നു. പ്രതിരോധശേഷി കുറയുമ്പോൾ ഈ രോഗങ്ങൾ എളുപ്പത്തിൽ പകരാം. പല കേസുകളിലും എത്ര മരുന്ന് കഴിച്ചാലും ഒരിക്കൽ വരുന്ന ചുമ പെട്ടെന്ന് സുഖപ്പെടുത്താൻ കഴിയില്ല.
പാർശ്വഫലങ്ങളില്ലാതെ ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നുകൾ എന്തെല്ലാമെന്ന് വിശദമായി മനസ്സിലാക്കാം. പനിക്കൂർക്കയുടെ ഇലകൾ ഇവയ്ക്ക് ഒരു ഉത്തമ പരിഹാരമാണ്. ധാരാളം ഔഷധഗുണങ്ങളുള്ള പനിക്കൂർക്കയുടെ ഇലകൾ ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്കുംഒരുപോലെ ഉപയോഗിക്കാം. പനി, കഫം, ചുമ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് പനിക്കൂർക്ക ഇല ഒറ്റമൂലിയായി ഉപയോഗിക്കാം. അതുപോലെ തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു പ്രതിവിധിയാണ് പനങ്കൽക്കണ്ടം. ഇത് പ്രകൃതിദത്തമായി മധുരമുള്ള ഒരു വസ്തുവാണ്.
പനിക്കൂർക്ക ഇല ഉപയോഗിക്കുന്നതിന് മുമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കേണ്ടതാണ്. ശേഷം രണ്ട് ഗ്ലാസ് വെള്ളത്തിൽ ഈ വൃത്തിയാക്കിയ പനികൂർക്കയുടെ ഇലകൾ ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കുക. രണ്ട് ഗ്ലാസ് വെള്ളം തിളച്ച് പകുതിയായി വരുമ്പോൾ തീ അണയ്ക്കുക. ശേഷം അതിലേക്ക് പനംകൽക്കണ്ടം ഇട്ടുകൊടുക്കുക. ഈ ലായനി 12 മണിക്കൂറോളം നേരം മാറ്റിവെക്കേണ്ടതാണ്.
ഇങ്ങനെ തയ്യാറാക്കിയ ഈ മരുന്ന് കുട്ടികൾക്ക് ഒരു ടീസ്പൂൺ എന്ന അളവിലും മുതിർന്നവർക്ക് രണ്ട് ടീസ്പൂൺ എന്ന അളവിലും ദിവസവും മൂന്ന് നേരം കഴിക്കേണ്ടതാണ്. ഇതുവഴി കെട്ടികിടക്കുന്ന കഫം ഇല്ലാതാവുകയും രോഗപ്രതിരോധ ശേഷി കൂടുകയും ചെയ്യുന്നു. മധുരമുള്ളതിനാൽ തന്നെ കുട്ടികൾ അനായാസം കഴിക്കുകയും ചെയ്യും. വിശദമായി അറിയാൻ വീഡിയോ കാണുക.