എടാ മോനേ ലവ് യു, ജയ്ലർ ഷർട്ടിൽ ആവേശമായി രംഗണ്ണനും ലാലേട്ടനും; മോഹൻലാൽ – ഫഹദ് ചിത്രം ഏറ്റെടുത്ത് ആരാധകർ.!! | Fahadh Faasil And Mohanlal Latest Photo

Fahadh Faasil And Mohanlal Latest Photo : മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും അറിയാത്ത മലയാളികൾ ആരാണ് ഉണ്ടാവുക. ഇരുവരുടെയും ഓരോ ചിത്രങ്ങളും തീയറ്ററിൽ എത്തുമ്പോൾ നിറഞ്ഞ സ്വീകാര്യതയിൽ ഏറ്റെടുക്കുന്ന പ്രേക്ഷകർ ഇപ്പോൾ മോഹൻലാലും ഫഹദ് ഒന്നിച്ചെത്തിയ ഒരു ചിത്രവും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ചിത്രം പുറംലോകത്തേക്ക് എത്തിച്ചത്.

അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് ഹംസയും ഈ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പലപ്പോഴും മോഹൻലാലിന്റെ വിശേഷങ്ങൾ അധികവും പുറംലോകത്തേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് ഹംസയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്. പിക്ക് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയാണ് ആരാധകർ ചിത്രങ്ങൾ പങ്കുവെക്കുന്നത്. കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു ഫഹദ്. അടുത്തിടെയാണ് ഫഹദ് അഭിനയിച്ച ആവേശം എന്ന ചിത്രം മോഹൻലാൽ കണ്ടത്.

fpm_start( "true" ); /* ]]> */