വൈറ്റ് സോസ് ചിക്കൻ സാൻഡ്‌വിച്ച് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം. 👌🏻😋| White Sauce Chicken Sandwich Recipe
വൈറ്റ് സോസ് ചിക്കൻ സാൻഡ്‌വിച്ച് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം. 👌🏻😋 ചിക്കൻ വാങ്ങുമ്പോൾ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ വളരെ രുചികരവും ഹെൽത്തിയും ആണ് വൈറ്റ് ചേർത്തിട്ടുള്ള ചിക്കൻ സാൻവിച്ച്…
ചിക്കൻ കഷണങ്ങളാക്കി ഒരു പാനിലേക്ക് ഇട്ട് അതൊന്നു മൂപ്പിച്ചെടുക്കുക അതിലെ കുറച്ച് ബട്ടറും കൂടി ചേർത്തു കൊടുത്തു വേണം നന്നായിട്ട് മൂപ്പിച്ച് എടുത്ത് മാറ്റി വയ്ക്കേണ്ടത്. അടുത്തതായിട്ട് വൈറ്റ് ഹൗസ് തയ്യാറാക്കി എടുക്കുന്നതിന് ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ബട്ടർ ഒഴിച്ച് കൊടുത്ത് അതിലേക്ക് വെളുത്തുള്ളി
ചെറിയ കഷണങ്ങളാക്കി ചേർത്ത് അത് നന്നായി മൂപ്പിച്ചതിനുശേഷം മൈദമാവും ബട്ടറും കൂടി നന്നായി മൂപ്പിച്ച് എടുക്കാം ശേഷം അതിലേക്ക് ഒരു ഗ്ലാസ് പാല് കൂടി ചേർത്ത് കൊടുക്കാം. പാല് നന്നായി കുറുകി വരുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ അതിലേക്ക് ചേർത്ത് കൊടുക്കുക കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും കൂടി ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഒപ്പം തന്നെ അതിലേക്ക് ചീസ് കൂടി ചേർത്തു കൊടുക്കാം… അടുത്തതായി ബ്രഡ് നാല് സൈഡും മുറിച്ചതിനു ശേഷം നെടുകെ മുറിച്ച് മൊരിച്ചെടുത്ത് അതിനുള്ളിൽ ആയിട്ട് ഈ വൈറ്റ് സോസ് ചേർത്ത ചിക്കൻ വച്ച് കൊടുത്തു മറ്റൊരു ബ്രഡ് കൊണ്ട് മൂടാവുന്നതാണ്..
വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു സാൻവിച്ച് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്നതാണ് കാണുമ്പോൾ തോന്നും അധികം എരിവില്ല എന്ന് എന്നാൽ കുരുമുളക് ചേർത്തിട്ടുള്ളത് അതുകൊണ്ടുതന്നെ അത്യാവശ്യമുള്ള എരിവുള്ള നല്ലൊരു ചിക്കൻ സാൻവിച്ച് ആണിത്.. രാവിലെ ആയാലും വൈകുന്നേരം ആയാലും രാത്രി ആയാലും എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാകുന്ന ഒരു ഫ്ലേവർ ആണ് ഈ ഒരു പലഹാരത്തിന്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…..