ഗോതമ്പ് പൊടി ഉപയോഗിച്ച് ഒരു രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം! എല്ലാദിവസവും നാലുമണി പലഹാരങ്ങൾക്കായി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വീട്ടിലുള്ള ചേരുവകൾ തന്നെ ഉപയോഗിക്കുക എന്നത് മിക്കപ്പോഴും നടക്കാത്ത കാര്യമാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈ പലഹാരം തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ഗോതമ്പ് പൊടിയാണ്. ആദ്യം തന്നെ ഗോതമ്പ് പൊടി ഒട്ടും തരികൾ ഇല്ലാതെ അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പ്, ഏലക്ക പൊടിച്ചത്, ഡെസിക്കേറ്റഡ് കോക്കനട്ട്, അണ്ടിപ്പരിപ്പ്,മുന്തിരി, ബദാം എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് അതുകൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു ബൗളിൽ ഇളം ചൂടുള്ള പാലെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാര ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. തയ്യാറാക്കിവെച്ച പൊടിയിലേക്ക് എടുത്തുവച്ച പാൽ കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മാവ് കുഴക്കുന്ന സമയത്ത് അല്പം നെയ്യ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഏകദേശം ചപ്പാത്തി മാവിന്റെ പരുവത്തിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.
കുഴച്ചുവെച്ച മാവ് നീളത്തിൽ പരത്തി ചെറിയ കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. തിളച്ച എണ്ണയിലേക്ക് തയ്യാറാക്കിവെച്ച മാവിട്ട് വറുത്ത് കോരുക. ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന പലഹാരം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.