തക്കാളിയും പച്ചമുളകും ഉണ്ടോ.!? ചോറിന് കൂടെ കഴിക്കാൻ ഞൊടിയിടയിൽ ഒരു അടിപൊളി കറി.!! | Variety Tomato Chilly Curry Recipe
Variety Tomato Chilly Curry Recipe : തക്കാളിയും പച്ചമുളകും ഉപയോഗിച്ച് ചോറിന് കൂടെ കഴിക്കാൻ വളരെ എളുപ്പം ഉണ്ടാക്കി എടുക്കാവുന്ന ഒരു കറി നോക്കാം. ഇതിനായി വേണ്ടത് നാല് തക്കാളിയും രണ്ട് പച്ചമുളകും ആദ്യം എടുത്ത ഒരു കുക്കറിൽ ശകലം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് വാട്ടിയെടുക്കുക എന്നുള്ളതാണ്. ചെറുതായി ഒന്ന് വാട്ടിയെടുത്ത കഴിഞ്ഞ ഇതിലേക്ക് ഒരു വലിയ ഗ്ലാസ് വെള്ളമൊഴിച്ച് കുക്കർ മൂടി
അതിനുശേഷം 2 വിസിൽ അടിക്കുന്നത് വരെ കാത്തിരിക്കുക. അതിനുശേഷം തക്കാളി നന്നായി വെന്ത തായി കാണാം. എന്നിട്ട് ഒരു ജാറിൽ തക്കാളിയും പച്ചമുളകും മാറ്റിയതിനുശേഷം ശകലം വെള്ളം ഒഴിച്ച് നന്നായി ഒന്ന് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ചട്ടിയിൽ ശകലം എണ്ണയൊഴിച്ച് ആദ്യം ലേശം ഉലുവയും രണ്ടാമത് കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. അതുകഴിഞ്ഞ്
ശകലം കൂടുതൽ വലിപ്പം കൂടി ഇട്ട് നന്നായി ഒന്ന് മൂപ്പിച്ചെടുക്കുക. ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും ഉപ്പും ഇട്ട് കുറച്ച് കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി എടുക്കുക. ചെറുതായി വഴന്നു കഴിയുമ്പോൾ അതിലേക്ക് ശകലം മഞ്ഞൾപ്പൊടിയും കുറച്ചു മല്ലിപ്പൊടിയും ഒന്നര സ്പൂൺ മുളകുപൊടിയും കുറച്ചു കായപ്പൊടിയും ഇട്ടു മൂപ്പിച്ചെടുക്കുക.പൊടികൾ
ചേർക്കുമ്പോൾ തീ കുറച്ചു വയ്ക്കാനായി ശ്രദ്ധിക്കുമല്ലോ. ശേഷം കുക്കറിൽ ബാക്കിയിരിക്കുന്ന വെള്ളവും കൂടി ചേർത്ത് നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന തക്കാളി പേസ്റ്റ് കൂടി ഇട്ട് നന്നായി ഒന്ന് തിളപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ കറി വിളമ്പാൻ ആയി റെഡിയായി. ചോറിനൊപ്പവും ചപ്പാത്തിയുടെ ഒപ്പം ഒക്കെ കഴിക്കാൻ പറ്റിയ വളരെ സ്വാദിഷ്ടമായ ഒരു കറിയാണ് ഇത്. Video Credits : E&E Creations