Variety soft pathiri recipe !എല്ലാ ദിവസവും ദോശയും ചപ്പാത്തിയും പലഹാരങ്ങളായി കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാനും കഴിക്കാനും എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനായി പണിപ്പെടാൻ ആർക്കും സമയമില്ല. .
ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ അരിപ്പൊടി ചൂടുവെള്ളത്തിലിട്ട് മാവാക്കി എടുക്കണം. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ വെള്ളമൊഴിച്ച് നല്ലതുപോലെ തിളച്ചു വരുമ്പോൾ ഉപ്പും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക. വെള്ളം വെട്ടിതിളച്ചു.
തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും കുറച്ച് സവാള ചെറുതായി അരിഞ്ഞതും ചെറിയ ജീരകവും പെരുംജീരകവും ഇട്ട് ഒന്ന് കറക്കി എടുക്കുക. ഈയൊരു കൂട്ടുകൂടി അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക.മാവിന്റെ ചൂടെല്ലാം മാറി തുടങ്ങുമ്പോൾ കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ച് ഒട്ടും തരികളല്ലാത്ത രൂപത്തിൽ കുഴച്ചെടുക്കുക. തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു വലിയ ഉണ്ട എടുത്ത് പത്തിരിയുടെ രൂപത്തിൽ പരത്തിയെടുക്കുക. പാൻ അടുപ്പത്ത് .
വെച്ച് നല്ലപോലെ ചൂടായി വരുമ്പോൾ പാനിലേക്ക് പരത്തി വെച്ച മാവ് ഇട്ടു കൊടുത്ത് ചുട്ടെടുക്കുക. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ പത്തിരിയുടെ അതേ രുചിയോട് കൂടിയ ഈയൊരു പലഹാരം തയ്യാറാക്കാവുന്നതാണ്. ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് തീർച്ചയായും ഒരു തവണയെങ്കിലും ഈ ഒരു പലഹാരം തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രമല്ല ചിക്കൻ കറി, കടലക്കറി എന്നിവയോടൊപ്പമെല്ലാം ഈയൊരു പലഹാരം സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.